യാത്ര അയപ്പ് നൽകി

  • 02/02/2023


കുവൈറ്റ്‌ സിറ്റി:. പ്രവാസ ജീവിതം നിർത്തി നാട്ടിലേക്ക് മടങ്ങുന്ന കുവൈറ്റ്‌ കേരള പ്രവാസി അസോസിയേഷൻ ജനറൽ സെക്രട്ടറി ശ്രീമതി സുശീല കണ്ണൂരിന് യാത്ര അയപ്പ് നൽകി.
അബ്ബാസിയ ഹൈഡയിൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ജനറൽ കോർഡിനേറ്റർ ശ്രീ നൈനാൻ ജോൺ അദ്യക്ഷത വഹിച്ചു. പ്രസിഡന്റ് ശ്രീ സകീർ പുത്തെൻപാലം കെ കെ പി എ യുടെ ആദരം സമ്മാനിച്ചു മുഖ്യ പ്രഭാഷണം നടത്തി.
അഡ്വൈസറി മെമ്പർ ശ്രീ. അബ്ദുൽ കലാം മൗലവി ചടങ്ങ് ഉത്ഘാടനം ചെയ്തു.
 വനിതാ ചെയർ പേഴ്സൺ ശ്രീമതി ബിനി സജീവ്, ശ്രീ വിനു മാവിളയിൽ,ശ്രീ. അബ്ദുൽ കരിം,ശ്രീ, സജീവ് ചാവക്കാട്, ശ്രീ, ജെയിംസ് കൊട്ടാരം, ശ്രീ, അനി ലാൽ ആസാദ്, ശ്രീമതി പ്രിത ഹരി, ശ്രീമതി
സുജ നൈനാൻ, ശ്രീമതി ഷാഹിത, ശ്രീ ബൈജു ലാൽ തുടങ്ങിയവർ ആശംസ നേർന്നു സംസാരിച്ചു.ശ്രീമതി സുശീല കണ്ണൂർ കുവൈറ്റ്‌ പ്രവാസ ജീവിതത്തിൽ കെ കെ പി എ യുടെ കൂടെ ഉള്ള ഓർമ്മകൾ പങ്ക് വെച്ച് നിറഞ്ഞ സദസ്സിന് നന്ദി അറിയിച്ചു.

Related News