ഭരണഘടന സംരക്ഷിക്കേണ്ടത് പൗര ധർമ്മം: വിചാര സദസ്സ്

  • 02/02/2023


ഫർവാനിയ : ഫാസിസ്റ്റ് ശക്തികൾ അധികാരത്തിന്റെ പിൻബലത്തിൽ രാജ്യത്തിന്റെ ഭരണഘടനയെ മാറ്റിയെഴുതാൻ ശ്രമിക്കുമ്പോൾ അതിന്റെ മൂല്യങ്ങൾ നിലനിർത്തൽ പൗര ധർമ്മമായി ഏറ്റെടുത്ത് സംരക്ഷിക്കാൻ നാം തയ്യാറാകണമെന്ന് കലാലയം സാംസ്കാരിക വേദി ഫർവാനിയ്യ സോൺ സംഘടിപ്പിച്ച റെസ് പബ്ലിക വിചാര സദസ്സ് അഭിപ്രായപ്പെട്ടു.
ഫർഷാദ് കാലിക്കറ്റിന്റെ അധ്യക്ഷതയിൽ സംഗമം ശറഫുദ്ധീൻ (KKMA) ഉദ്‌ഘാടനം ചെയ്തു. ഷമീം കൂത്തുപറമ്പ വിഷയാവതരണം നടത്തി, ജസ്സാം കുണ്ടുങ്ങൽ, നവാഫ് ചപ്പാരപ്പടവ്, ഷാനിദ് ഐക്കരപ്പടി എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.

Related News