കെ.കെ. ഐ.സി. എൻലൈറ്റിനിങ്ങ് കോൺഫ്രൻസ് സാൽമിയ യൂണിറ്റ് പ്രചരണ പരിപാടി സംഘടിപ്പിച്ചു

  • 03/02/2023


കുവൈത്ത് കേരള ഇസ്ലാഹീ സെൻറർ ഫിബ്രവരി 24 ന് , ഇസ്ലാമാണ് പരിഹാരം എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന എൻലൈറ്റനിങ്ങ് കോൺഫ്രൻസ് സാൽമിയ യൂണിറ്റ് സംഗമം സാൽമിയ ബ്ലോക്ക് 10 ലെ സ്പാൻഡൻ കൾച്ചറൽ സെൻറർ ഓഡിയോറിയത്തിൽ വെച്ച് സംഘടിപ്പിച്ചു. 

"കുടുംബ ഭദ്രതയുടെ പ്രാധാന്യം ഇസ്ലാമിൽ"എന്ന വിഷയത്തിൽ സമീർ അലി എകരൂൽ പ്രഭാഷണം നടത്തി. സാൽമിയ യൂണിറ്റ് പ്രസിഡൻറ് മുഹമ്മദ് ഇബ്രാഹിം കണ്ണൂരിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ കേന്ദ്ര വൈസ് പ്രസിഡൻറ് സി പി അബ്ദുൽ അസീസ് ഉത്ഘാടനം നിർവഹിച്ചു. ബഷീർ ബാത്ത, സുനാഷ് ശുക്കൂർ എന്നിവർ ആശംസകൾ അർപ്പിച്ചു.യൂണിറ്റ് ജനറൽ സെക്രട്ടറി ആഷിഖ് സ്വാഗതവും, ദഅവ സെക്രട്ടറി സമീർ പൂക്കാടൻ നന്ദിയും പറഞ്ഞു.

Related News