കൊല്ലം ജില്ലാ പ്രവാസി സമാജം അംഗത്വ വിതരണം ആരംഭിച്ചു

  • 05/02/2023


കുവൈറ്റ് സിറ്റി:- കുവൈറ്റിലെ കൊല്ലം ജില്ലാ നിവാസികളുടെ കൂട്ടായ്മയായ കൊല്ലം ജില്ലാ പ്രവാസി സമാജം, അംഗത്വ വിതരണ കാമ്പയിൻ ആരംഭിച്ചു. മങ്കഫ് മെമ്മറി ഹാളിൽ മങ്കഫ് കൺവീനർ അബ്ദുൽ വാഹിദിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പ്രസിഡന്റ് അലക്സ് മാത്യൂ കരുനാഗപ്പള്ളി സ്വദേശി ശശികുമാറിന് അംഗത്വം നൽകി ഉത്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ബിനിൽ റ്റി.ഡി., വൈസ് പ്രസിഡന്റ് ജയൻ സദാശിവൻ. സെക്രട്ടറിമാരായ വർഗ്ഗീസ് വൈദ്യൻ, ബൈജൂ മിഥുനം, വനിതാ ചെയർപെഴ്സൺ രൻജന ബിനിൽ എന്നിവർ സംസാരിച്ചു. ജോ: കൺവീനർമാരായ ടിറ്റോ ജോർജ് സ്വാഗതവും, സംഗീത് സുഗതൻ നന്ദിയും പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക് 97840957/66471577/66461684/66 409969 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക.

Related News