കുട (KUDA) പ്രതിനിധികൾ ഇൻഡ്യൻ അംബാസിഡറെ സന്ദർശിച്ചു

  • 05/02/2023


കുവൈറ്റ് സിറ്റി :- കുവൈറ്റിലെ ജില്ലാ അസോസിയേഷനുകളുടെ കൂട്ടായ്മയായ കേരളാ യുണൈറ്റഡ് ഡിസ്ട്രിക്സ് അസോസിയേഷൻ (KUDA) യുടെ പ്രതിനിധികൾ ഇന്ത്യൻ അംബാസിഡർ ആദർശ് സ്വൈകയുമായി കൂടി കാഴ്ച നടത്തി , ഫസ്റ്റ് സെക്രട്ടറി കമാൽ സിംഗ് റാത്തോറും സന്നിഹിതനായിരുന്ന മീറ്റിംഗിൽ കുവൈറ്റിലെ ഇന്ത്യക്കാരുടെ വിവിധ വിഷയങ്ങൾ ശ്രദ്ധയിൽപ്പെടുത്തി. കുട ജനറൽ കൺവീനർ ചെസ്സിൽ ചെറിയാൻ രാമപുരം (KDAK) കൺവീനർമാരായ ജിയാഷ് അബ്ദുൾ കരിം (TEXAS) സോജൻ മാത്യൂ (IDK).എന്നിവരുടെ നേതൃത്വത്തിൽ എക്സിക്യൂട്ടീവ് അംഗങ്ങളായ നസീർ കാരംകുളങ്ങര (MAK) ലിജേഷ് പി (FOKE) സലിം രാജ് (KJPS) ബഷീർ ബാത്ത (KDNA ) കുര്യൻ തോമസ്‌ ( AJPAK) അരുൺ രവി (KODPAK) എന്നിവരും ചർച്ചയിൽ പങ്കെടുത്തു.

Related News