ട്രാക്ക്, കെ.എം.എഫ് സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

  • 07/02/2023



കുവൈത്ത് സിറ്റി: തിരുവനന്തപുരം നോൺ റെസിഡൻസ് അസോസിയേഷൻ ഓഫ് കുവൈറ്റ് ( ട്രാക്ക് ) കേരളൈറ്റ്സ് മെഡിക്കൽ ഫോറം കുവൈത്ത് ( കെ.എം.എഫ് ) എന്നിവ സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. 

അബ്ബാസിയ ശ്രീരാഗം ഓഡിറ്റോറിയത്തിൽ നടന്ന ക്യാമ്പ് അബ്ബാസിയ ഭാവൻസ് സ്മാർട്ട് ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ മഹേഷ് അയ്യർ ഉദ്ഘാടനം ചെയ്തു. 

ട്രാക്ക് ആക്ടിംങ് പ്രസിഡൻറ് ശ്രീരാഗം സുരേഷ് അധ്യക്ഷത വഹിച്ചു. ട്രാക്ക് ചെയർമാൻ പി.ജി.ബിനു,ട്രാക്ക് വനിതാവേദി പ്രസിഡൻറ് പ്രിയാരാജ്, കെ.എം.എഫ് ജനറൽ സെക്രട്ടറി ബിൻസിൽ വർഗീസ് എന്നിവർ സംസാരിച്ചു. 

ഡോക്ടർ ജിജിൻ രാജൻ കുട്ടികൾക്കും രക്ഷിതാക്കൾക്കും പ്രത്യേക കൗൺസലിങ് ക്ലാസ് നടത്തി.  അതിഥികൾക്ക് ട്രാക്ക് സ്നേഹോപഹാരങ്ങൾ നൽകി. 

പ്രദീപ് മോഹനൻ നായർ, ലിജോയ് ജോളി, ആഷ്ലി ജോസഫ്, റോബർട്ട് രത്നരാജ്, പ്രിയാരാജ്,സരിത ഹരി, ഷിനി റോബർട്ട് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. 

ട്രാക്ക് ജനറൽ സെക്രട്ടറി കെ.ആർ.ബൈജു സ്വാഗതവും ട്രാക്ക് ട്രഷറർ മോഹനകുമാർ നന്ദിയും പറഞ്ഞു.

Related News