ഇടയന്മാർക്ക് സഹായമെത്തിച്ച് കെ.കെ.ഐ.സി

  • 07/02/2023


ഫർവാനിയ: തണുത്ത് വിറക്കുന്ന നാളുകളിൽ മരുഭൂമിയിൽ ആടുകളേയും ഒട്ടകങ്ങളെയും മേച്ചും തമ്പുകളിൽ ഉറങ്ങിയും തൊഴിലെടുക്കുന്ന ഇടയന്മാർക്ക് സഹായവും സേവനവുമായി കുവൈത്ത് കേരള ഇസ്‌ലാഹീ സെൻറർ സോഷ്യൽ വെൽഫെയർ വിംഗിന്റെ മെഡികെയർ പ്രവർത്തകരെത്തി. 

മരുഭൂമിയുടെ ഉൾപ്രദേശങ്ങളിൽ ആവശ്യക്കാരെ തെരഞ്ഞുപിടിച്ച് ഭക്ഷണസാധനങ്ങളടങ്ങിയ കിറ്റുകൾ, കമ്പിളിപ്പുതപ്പുകൾ, ജാക്കറ്റുകൾ, മറ്റു വസ്ത്രങ്ങൾ എന്നിവ നൽകി. ഇതോടൊപ്പം ഖുർആൻ, പരിഭാഷകൾ, ലഘുലേഖകൾ എന്നിവയും വിതരണം ചെയ്തു. 

രോഗികൾക്ക് വൈദ്യപരിശോധന, മരുന്ന്, ഫിസിയോ തെറാപ്പി തുടങ്ങിയ സേവനങ്ങളും സൗജന്യമായി നൽകി.     

മെഡികെയർ ചെയർമാൻ ഡോ. യാസർ, കൺവീനർ ഡോ. മുഹമ്മദലി, ഇസ്‌ലാഹീ സെന്റർ ജനറൽ സെക്രട്ടറി സുനാഷ് ശുക്കൂർ, സോഷ്യൽ വെൽഫയർ സെക്രട്ടറി മുഹമ്മദ് അസ്‌ലം കാപ്പാട്, ഫിനാൻസ് സെക്രട്ടറി അബ്ദുൽ ലത്തീഫ് കെ.സി, വിദ്യാഭ്യാസ സെക്രട്ടറി ഹാറൂൻ അബ്ദുൽ അസീസ്, ഡോ. ജുനൈദ്, മഹ്ബൂല യൂനിറ്റ് പ്രസിഡന്റ് കെ.സി. മുഹമ്മദ് നജീബ്, സാൽമിയ സോൺ വിദ്യാഭ്യാസ സെക്രട്ടറി അൽഅമീൻ, നംഹിദ് ഉമർ എന്നിവർ നേതൃത്വം നൽകി.

Related News