ഫോക്കസ് "വിന്റെർ പിക്കിനിക്ക്" പോസ്റ്റർ പ്രകാശനം ചെയ്തു

  • 08/02/2023



കുവൈറ്റ് സിറ്റി: - കുവൈറ്റിലെ എൻജിനിയറിംഗ് ഡിസൈറിംഗ് രംഗത്തെ കൂട്ടായ്മയായ ഫോറം ഓഫ് കാഡ് യൂസേഴസ് (ഫോക്കസ് , കുവൈറ്റ് ) അൽ മുല്ല എക് ചേഞ്ചിന്റെ സഹകരണത്തോട് ഫെബ്രുവരി പതിനാറു , പതിനേഴ് തീയതികളിൽ കബദ് റിസോർട്ടിൽ സംഘടിപ്പിക്കന്ന "വിന്റെർ പിക്കിനിക്ക് 23" യുടെ പോസ്റ്റർ പ്രകാശനം പ്രസിഡന്റ് സലിംരാജിന്റെ അദ്ധ്യക്ഷതയിൽ പ്രോഗ്രാം കൺവീനർ കെ. രതീശനു നൽകി ബാബുജി ബത്തേരി നിർവ്വഹിച്ചു. ജനറൽ സെക്രട്ടറി ഡാനിയേൽ തോമസ് . വൈസ് പ്രസിഡന്റ് റെജി കുമാർ , ജോ: ട്രഷറർ ജേക്കബ്ബ് ജോൺ, കാഡ് കൺവീനർ രതീഷ് കുമാർ , എക്സ് ഒഫിഷ്യ പ്രശോബ് ഫിലിപ്പ്, യൂണിറ്റ് കൺവീനർ എബ്രഹാം ജോർജ് എന്നിവർ സന്നിഹിതരായിരുന്നു.

Related News