മാർ തേവോദോസിയോസ് മെമ്മോറിയൽ ബൈബിൾ ക്വിസ് മത്സരം സംഘടിപ്പിച്ചു

  • 09/02/2023


കുവൈറ്റ് : സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാ ഇടവകയുടെ ആഭിമുഖ്യത്തിൽ മാർ തേവോദോസിയോസ് മെമ്മോറിയൽ എവറോളിങ്ങ് ട്രോഫിയ്ക്കു വേണ്ടി നടത്തിയ 11-‍ാമത് ഇന്റർ-പ്രെയർ ഗ്രൂപ്പ് ബൈബിൾ ക്വിസ് മത്സരത്തിൽ സാൽമിയ സെന്റ് ജോൺസ് പ്രാർത്ഥനായോഗം ഒന്നാം സ്ഥാനം കരസ്ഥമാക്കി. സിറ്റി സെന്റ് പീറ്റേർസ്, അബ്ബാസിയ സെന്റ് തോമസ് എന്നീ പ്രാർത്ഥനായോഗങ്ങൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. അബ്ബാസിയ സെന്റ് ബസേലിയോസ് ചാപ്പലിൽ വെച്ച് നടന്ന മത്സരത്തിൽ ഇടവകയിലെ 10-ഓളം പ്രാർഥനായോഗങ്ങൾ പങ്കെടുത്തു. ക്വിസ് മാസ്റ്റർ ഷിബു പി. അലക്സിന്റെ നേതൃത്വത്തിലുള്ള ടീം മത്സരം നിയന്ത്രിച്ചു. മത്സരത്തിൽ വിജയികളായവർക്ക് എവറോളിങ്ങ് ട്രോഫിയ്ക്കു പുറമേ വ്യക്തിഗത സമ്മാനങ്ങളും നൽകി. 

പ്രാരംഭപ്രാർത്ഥനയോടു കൂടി ആരംഭിച്ച പരിപാടി കൽക്കത്താ ഭദ്രസനാധിപൻ അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്താ ഉത്ഘാടനം ചെയ്തു. മഹാ ഇടവക വികാരി ഫാ. ലിജു കെ. പൊന്നച്ചൻ സ്വാഗതവും പ്രാർത്ഥനായോഗ ജനറൽ സെക്രട്ടറി ജിനു ചാണ്ടി നന്ദിയും രേഖപ്പെടുത്തി. 

മലങ്കര സഭയുടെ കൽക്കത്താ ഭദ്രാസന മെത്രാപ്പോലീത്തായായിരുന്ന കാലംചെയ്ത ഡോ. സ്തേഫാനോസ് മാർ തേവോദോസിയോസ് തിരുമേനിയുടെ നാമധേയത്തിൽ, ഇടവകാംഗങ്ങളുടെ വിശുദ്ധ വേദപുസ്തക പരിജ്ഞാനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ക്രമീകരിച്ചുവരുന്ന മത്സരത്തിന് ഇടവക ആക്ടിംഗ് ട്രസ്റ്റി ടോണി ജോസഫ്, സെക്രട്ടറി ഐസക് വർഗീസ്, ഭരണസമിതിയംഗങ്ങൾ, പ്രാർത്ഥനായോഗ സെക്രട്ടറിമാർ എന്നിവർ നേതൃത്വം നല്കി.

Related News