തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റിന്റെ അംഗത്വ ക്യാമ്പയിനും, ഹൗസിംഗ് പ്രൊജക്റ്റിനും തുടക്കം കുറിച്ചു

  • 11/02/2023



തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റിന്റെ ആദ്യ പ്രവർത്തക സമിതി യോഗ ത്തിൽ അംഗത്വ ക്യാമ്പയിനും,  *TRASSK HOUSING PROJECT "ഗൃഹ മൈത്രി 2022"* നും തുടക്കം കുറിച്ചു. 9/2/2023 (വ്യാഴം) വൈകീട്ട് 6 മണിക്ക് അബ്ബാസിയ ആർട്സ് സർക്കിൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന യോഗത്തിൽ പ്രസിഡന്റ് ശ്രീ. ആന്റോ പാണേങ്ങാടൻ അധ്യക്ഷത  വഹിച്ചു.

അസോസിയേഷന്റെ അഭിമാനപദ്ധതികളിലൊന്നായ ട്രാസ്ക് ഹൗസിംഗ്  പ്രൊജക്റ്റ് ഈ വർഷം "ഗൃഹമൈത്രി 2022 "എന്ന പേരിൽ തുടക്കം കുറിച്ചിരിക്കുകയാണ്.
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന അംഗങ്ങൾക്കും അംഗങ്ങളായിരിക്കെ  മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്കും ആയിരിക്കും യോഗ്യത. അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി മാർച്ച് 15 ആണ്. ഏപ്രിൽ 30ന് മുമ്പ് പുതിയ അംഗങ്ങളെ കണ്ടെത്തുന്നതിനും നിലവിലെ അംഗങ്ങളുടെ അംഗത്വം പുതുക്കുന്നതിനുമായുള്ള അംഗത്വ ക്യാമ്പയിനിന് യോഗം ആഹ്വാനം ചെയ്തു. ജനറൽ സെക്രട്ടറി ശ്രീ. ഹരി കുളങ്ങര, ട്രഷറർ ശ്രീ.ജാക്സൺ, വനിതാ വേദി ജനറൽ കൺവീനർ ശ്രീമതി. ഷെറിൻബിജു, വൈസ് പ്രസിഡൻറ് ശ്രീ.രജീഷ്, ജോയന്റ്  സെക്രട്ടറിമാരായ ജയേഷ്, വിനോദ്, നിതിൻ, ജോയന്റ്  ട്രഷറർ വിനീത് എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു..

കൂടുതൽ വിവരങ്ങൾക്കായി +965 51250699, trassk@thrissurassociation.org എന്നിവയിൽ ബന്ധപ്പെടുക

Related News