ധാർമികമൂല്യങ്ങളെ നിരാകരിക്കലല്ല പുരോഗമനം: കെ.കെ.ഐ.സി

  • 12/02/2023

ഫർവാനിയ: ധാർമികമൂല്യങ്ങളെ നിരാകരിച്ച് കുടുംബത്തിന്റെയും സമൂഹത്തിന്റെയും സ്വാഭാവികഘടന തകർക്കുന്ന പ്രവണതകളെ പുരോഗമനമെന്ന് വിശേഷിപ്പിക്കുന്നത് അപക്വമായ നിലപാടാണെന്ന് കെ.കെ.ഐ.സി. എൻലൈറ്റനിങ് കോൺഫറൻസിന്റെ ഫർവാനിയ സോൺ പ്രചാരണസംഗമത്തിൽ കെ.സി. നജീബ് പ്രസ്താവിച്ചു. 

വ്യക്തികളുടെ തന്നിഷ്ടപ്രകാരം ധാർമികത നിർണയിക്കാമെന്ന കാഴ്ചപ്പാട് സമൂഹത്തിൽ അരാജകത്വം വളർത്തും. 

സ്രഷ്ടാവിന്റെ മാർഗദർശനമാണ് ധാർമികതയുടെ അന്യൂനമായ അടിസ്ഥാനമെന്നും ഇക്കാര്യത്തിൽ ഇസ്‌ലാമിന് കൃത്യമായ കാഴ്ചപ്പാടുണ്ടെന്നും സമൂഹം ധാർമികത ഇസ്‌ലാം എന്ന വിഷയമവതരിപ്പിച്ചു കൊണ്ട് അദ്ദേഹം വിശദീകരിച്ചു.

ഫർവാനിയ ദാറുൽ ഹിക്ക്മയിൽ വെച്ച് നടന്ന സംഗമത്തിൽ മലബാർ ഗോൾഡ് സോണൽ ചെയർമാൻ അഫ്സൽ ഖാൻ പ്രചാരണ സംഗമത്തിന്റെ ഉദ്ഘാടനവും പ്രാർത്ഥനാ സ്റ്റിക്കറുകളുടെ പ്രകാശനവും നിർവഹിച്ചു.

ഫർവാനിയ സോൺ പ്രസിഡൻറ് കെ.സി. അബ്ദുൽ മജീദിൻറെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ കെ.കെ.ഐ.സി ജനറൽ സെക്രട്ടറി ആശംസ പ്രഭാഷണവും, സോൺ ജനറൽ സെക്രട്ടറി ഷബീർ സലഫി സ്വാഗതവും, ദഅവാ സെക്രട്ടറി നൗഫൽ സ്വലാഹി നന്ദിയും പറഞ്ഞു.

Related News