മൂല്യാധിഷ്ഠിത വിദ്യാഭ്യാസം നടപ്പിലാക്കുക - കെ കെ ഐ സി ഫഹാഹീൽ മദ്രസ്സ സംഗമം

  • 13/02/2023

 


കെ.കെ.ഐ.സി ഫഹാഹീൽ മദ്രസ്സ സംഗമം സംഘടിപ്പിച്ചു. ധാർമിക മാനവിക മൂല്യങ്ങളിൽ അധിഷ്ഠിതമായ വിദ്യാഭ്യാസ സമ്പ്രദായം നടപ്പിൽ വരുത്താൻ സമൂഹം ജാഗ്രത കൈക്കൊള്ളണമെന്ന് ഫഹാഹീൽ ഇസ്‌ലാഹി മദ്രസ്സ സംഗമം ആഹ്വാനം ചെയ്തു.

മൂല്യങ്ങൾ കൈവെടിഞ്ഞുകൊണ്ട് ചില ഇച്ഛകളിൽ അഭിരമിച്ചു നടത്തുന്ന വിദ്യാഭ്യാസ രംഗത്തെ നീക്കങ്ങൾ ദീർഘകാലഅടിസ്ഥാനത്തിൽ സമൂഹത്തിൽ വരുത്തുന്ന പ്രത്യാഘാതങ്ങൾ ഗുരുതരമായിരിക്കുമെന്നു സംഗമം വിലയിരുത്തി. 

ഇരുപത്തിരണ്ട് വർഷമായി ഫഹാഹീലിൽ പ്രവർത്തിക്കുന്ന ഇസ്‌ലാഹി മദ്രസ്സയിലെ വിദ്യാർത്ഥികളും, രക്ഷിതാക്കളും, അധ്യാപകരും, കെ കെ ഐ സി ഭാരവാഹികളുമാണ് ജഹ്‌റയിലെ വിന്റർ ടെന്റിൽ ഒരുക്കിയ മുഴുദിന സംഗമത്തിൽ പങ്കെടുത്തത്. 

സംഗമത്തിന് മദ്രസ്സ സദർ സാജു ചെമ്മനാട്, പി ടി എ ഭാരവാഹികളായ ശാഹുൽ ഹമീദ് തിരുവനതപുരം, സിറാജ് കാലടി,ശരീഫ് വി എം,ഷഫീഖ് പി പി, അൻവർ പയ്യോളി , അൻസാർ കൊയിലാണ്ടി, ഷാനിബ ഖാലിദ്, സഫിയ തിരൂരങ്ങാടി, സനീറ എണ്ണപ്പാടം നഹില. നജില നസ്രീൻ ഫഹാഹീൽ, സഫിയ സാജു. ഹസ്ന. മജിദ.
ജദിറ എന്നിവർ നേതൃത്വം നൽകി. കെ കെ ഐ സി ജനറൽ സെക്രട്ടറി സുനാഷ് ശുകൂർ ഉദ്ഘാടനം നിർവഹിച്ചു.     

വിദ്യാർത്ഥികളുടെയും, അധ്യാപകരുടെയും, രക്ഷിതാക്കളുടെയും കലാകായിക മത്സരങ്ങൾ സംഘടിപ്പിച്ചു.
വിജയികൾക്ക് കെ കെ ഐ സി ഭാരവാഹികളായ ഹാഫിള് മുഹമ്മദ് അസ്‌ലം, ഉസൈമത്. ഹാഷിം.എന്നിവർ സമ്മാനങ്ങൾ നൽകി. അരക്കൊല്ല പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ട്രോഫിയും സർട്ടിഫിക്കറ്റും നൽകി അനുമോദിച്ചു.

Related News