സോണി വേൾഡ് ഫോട്ടോഗ്രഫി പുരസ്കാരം ഖത്തറിലെ അബ്ദുല്ല അൽ മുഷൈഫ്രിക്ക്

  • 16/02/2023ദോഹ : വേൾഡ് ഫോട്ടോഗ്രാഫി ഓർഗനൈസേഷനും സോണി മിഡിൽ ഈസ്റ്റ് ആൻഡ് ആഫ്രിക്കയും നൽകിവരുന്ന 2023ലെ സോണി വേൾഡ് ഫോട്ടോഗ്രാഫി പുരസ്‌കാരത്തിന് ഖത്തറിലെ അബ്ദുല്ല അൽ-മുഷൈഫ്രി അർഹനായി.

ലോകമെമ്പാടുമുള്ള പ്രാദേശിക ഫോട്ടോഗ്രാഫിക് കമ്മ്യൂണിറ്റികളെ പിന്തുണക്കാൻ ലക്ഷ്യമാക്കി നൽകിവരുന്ന പുരസ്‌കാരത്തിനായി ഈ വർഷം 55 രാജ്യങ്ങളിൽ നിന്നായി 415,000 എൻട്രികൾ ലഭിച്ചതായി സംഘാടകർ അറിയിച്ചു.

രണ്ടുലക്ഷ ത്തിലധികം പേർ ഓപ്പൺ മത്സരത്തിൽ പങ്കെടുത്തതായും ഇവരിൽ നിന്നാണ് പുരസ്കാരത്തിനർഹമായ ചിത്രങ്ങൾ തെരഞ്ഞെടുത്തതെന്നും അവാർഡ് കമ്മറ്റി വ്യക്തമാക്കി. ഇവരിൽ ഖത്തറിൽ നിന്നുള്ള പുരസ്‌കാര ജേതാവാണ് അബ്ദുല്ല അൽ മുഷൈഫ്രി.

കുതിരയോട്ടത്തിനിടെ കുതിരപ്പുറത്ത് നിന്ന് വീഴുന്ന ജോക്കി തന്നെ കാത്തുനിൽക്കുന്ന ഫോട്ടോഗ്രാഫർമാരെ നോക്കുന്ന അപൂർവ ചിത്രം ഒമാനിൽ നിന്നാണ് അബ്ദുല്ല അൽ മുഷൈഫ്രി ഈ ചിത്രം കാമറയിൽ പകർത്തിയത്. ഒമാൻ സ്വദേശിയായ അബ്ദുല്ല അൽ മുഷൈഫ്രി വർഷങ്ങളായി ഖത്തറിലാണ് ജോലി ചെയ്യുന്നത്. ഇതിന് മുമ്പും ഫോട്ടോഗ്രാഫിയിൽ നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്.  

Related News