ക്യാമറയുണ്ട് സൂക്ഷിക്കുക.... അക്രമണങ്ങൾ കണ്ടെത്താൻ 1,505 നൂതന ഡിജിറ്റൽ ക്യാമറകൾ സ്ഥാപിച്ചതായി ആഭ്യന്തര മന്ത്രാലയം

  • 23/09/2020

കുവൈറ്റ് സിറ്റി;  രാജ്യത്തെ  സുരക്ഷാ സംവിധാനം നവീകരിക്കുന്നതിന്റെയും ശക്തിപ്പെടുത്തുന്നതിന്റെയും ഭാ​ഗമായി ആഭ്യന്തര മന്ത്രാലയം 728 നൂതന ഡിജിറ്റൽ ക്യാമറകൾ സ്ഥാപിച്ചു. നേരത്തെ സ്ഥാപിച്ച 777 ഡിജിറ്റൽ ക്യാമറകൾക്ക് പുറമെയാണ് പുതുതായി 728 നൂതന ഡിജിറ്റൽ ക്യാമറകളും സ്ഥാപിച്ചത്. സുരക്ഷാ ഉദ്യോ​ഗസ്ഥരും ആക്രമികളും തമ്മിലുണ്ടാകുന്ന സംഭവ വികാസങ്ങൾ കണ്ടെത്തുന്നതിനും, നിയമലംഘനങ്ങളും, ആക്രമണങ്ങളും തടയുന്നതിനും വേണ്ടിയാണ് ഇത്തരം സുരക്ഷാ ക്യാമറകൾ സ്ഥാപിക്കുന്നതെന്ന്  പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു.

ഓഡീയോകളും, വീഡിയോകളും ഒരുപോലെ റെക്കോർഡ് ചെയ്യാൻ സാധിക്കുന്ന തരത്തിലുളള ഫീച്ചറുകൾ അടങ്ങിയ ഡിജിറ്റൽ ക്യാമറകളാണ് സ്ഥാപിച്ചിട്ടുളളത്. ഇതിനോടകം രാജ്യത്ത് ആകെ 1,505 നൂതന ഡിജിറ്റൽ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടെന്നും ആരോ​ഗ്യമന്ത്രാലയം അറിയിച്ചു. 

Related News