ഖത്തർ ഇന്ത്യൻ എംബസി അപ്പെക്‌സ് ബോഡികളിലേക്കുള്ള തെരഞ്ഞെടുപ്പ് മാറ്റിവെച്ചു

  • 16/02/2023



ദോഹ: ഖത്തർ ഇന്ത്യന്‍ എംബസിക്ക് കീഴിലുള്ള മൂന്ന് അപെക്‌സ് ബോഡികളിലേക്കുള്ള തെരഞ്ഞെടുപ്പ് മാറ്റിവെച്ചതായി ഇന്ത്യൻ എംബസി അറിയിച്ചു. 

ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍, ഇന്ത്യന്‍ കമ്മ്യൂണിറ്റി ബനലവന്റ് ഫോറം, ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ എന്നിവയുടെ അടുത്ത രണ്ട് വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതിന് ഫെബ്രുവരി 17 ന് നടത്താനിരുന്ന ഓണ്‍ലൈന്‍ തെരഞ്ഞെടുപ്പാണ് ഇനി മറ്റൊരു അറിയിപ്പുണ്ടാകുന്നത് വരെ മാറ്റിവെച്ചത്.

ചില സാങ്കേതിക കാരണങ്ങളാല്‍ തെരഞ്ഞെടുപ്പ് മറ്റൊരു തിയ്യതിയിൽ നടത്താൻ തീരുമാനിച്ചതായാണ് എംബസി കൗണ്‍സിലറും ഇലക് ഷന്‍ കമ്മറ്റി അധ്യക്ഷയുമായ ടി.അജ്ഞലീന പ്രേമലതയുടെ പേരിൽ പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കുന്നത്. 

ഡിജിപോൾ ആപ് വഴി മൂന്ന് അപെക്സ് ബോഡികളിലെയും വോട്ടർമാർ രജിസ്‌ട്രേഷൻ പൂർത്തിയാക്കണമെന്നും മാറ്റിവെച്ച തെരഞ്ഞെടുപ്പ് തിയ്യതി പിന്നീട് അറിയിക്കുമെന്നും അറിയിപ്പിൽ വ്യക്തമാക്കി. .

Related News