ഡൽഹി-ദോഹ ഇൻഡിഗോ വിമാനം കറാച്ചിയിൽ എമർജൻസി ലാൻഡിങ് നടത്തി

  • 13/03/2023ദോഹ: ദില്ലിയിൽ നിന്നും ദോഹയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം പാക്കിസ്ഥാനിലെ കറാച്ചി വിമാനത്താവളത്തിൽ അടിയന്തരമായി നിലത്തിറക്കി. 

രോഗിയായ യാത്രക്കാരന് വൈദ്യസഹായം ഉറപ്പാക്കാനാണ് വിമാനം അടിയന്തര ലാൻഡിംഗ് നടത്തിയതെങ്കിലും എയർപോർട്ട് മെഡിക്കൽ ടീം എത്തിയപ്പോഴേക്കും യാത്രക്കാരൻ മരിച്ചിരുന്നു. 

ഞായറാഴ്ച രാത്രി 10.17ന് വിമാനം യാത്രക്കാരുമായി ഡൽഹിയിൽ നിന്ന് ദോഹയിലേക്ക് പുറപ്പെട്ടതായും എയർലൈൻ വൃത്തങ്ങൾ അറിയിച്ചു.

Related News