ഇ-പെയ്‌മെന്റിന് അധിക തുക ഈടാക്കരുതെന്ന് ഖത്തറിന്റെ മുന്നറിയിപ്പ്

  • 11/03/2023


ദോഹ: ക്രെഡിറ്റ്-ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച്‌ പേയ്മെന്റ് നടത്തുന്നതിന് വാണിജ്യ സ്ഥാപനങ്ങൾ അധിക ഫീസ് ഈടാക്കരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

ഉൽപന്നങ്ങൾ വാങ്ങുമ്പോൾ നേരിട്ട് കറന്‍സികൾ സ്വീകരിക്കാനോ ക്രെഡിറ്റ്-ഡെബിറ്റ് കാര്‍ഡുകള്‍ മുഖേന ഇലക്‌ട്രോണിക് പേയ്മെന്റ് നടത്താനോ ഉള്ള അവകാശം ഉപഭോക്താക്കള്‍ക്കുണ്ട്. 

രാജ്യത്തെ എല്ലാ വാണിജ്യ ശാലകളും ക്യൂആര്‍ കോഡ്, ഡിജിറ്റല്‍ വാലറ്റ്, ബാങ്ക് കാര്‍ഡ് തുടങ്ങി രാജ്യത്ത് അംഗീകരിച്ച ഇ-പേയ്മെന്റ് സൗകര്യം ഏര്‍പ്പെടുത്തണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.

Related News