അനിശ്ചിതമായി വൈകി എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം: മണിക്കൂറുകളോളം കാത്തിരുന്ന് യാത്രക്കാര്‍

  • 10/07/2023


ദോഹ: ഇരുപത്തിനാലു മണിക്കൂര്‍ കഴിഞ്ഞിട്ടും പുറപ്പെടാനാകാതെ അനിശ്ചിതമായി വൈകി എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം. ഞായറാഴ്ച ഉച്ചയ്ക്ക് 12.30ന് ദോഹയില്‍ നിന്ന് കോഴിക്കോടേക്ക് പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് യാത്രക്കാരെ ദുരിതത്തിലാക്കി അനിശ്ചിതമായി വൈകിയത്.

ഞായറാഴ്ച ഉച്ചയ്ക്ക് ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ യാത്രക്കാരുമായി റണ്‍വേയിലൂടെ ടേക്ക് ഓഫിനൊരുങ്ങിയ വിമാനമാണ് സാങ്കേതിക തകരാറിനെ തുടര്‍ന്ന് അടിയന്തരമായി സര്‍വീസ് നിര്‍ത്തിവെച്ചത്. തുടര്‍ന്ന് റണ്‍വേയില്‍ നിര്‍ത്തിയിട്ട വിമാനത്തില്‍ 150ലേറെ യാത്രക്കാര്‍ക്കാണ് രണ്ടു മണിക്കൂറോളം കഴിയേണ്ടി വന്നത്. ഉടന്‍ പുറപ്പെടാനാകില്ലെന്ന് ഉറപ്പായതോടെ രണ്ട് മണിക്കൂറിന് ശേഷം യാത്രക്കാരെ പുറത്തിറക്കി വിമാനത്താവളത്തില്‍ ഇരുത്തുകയായിരുന്നു.

കനത്ത ചൂടില്‍ നിര്‍ത്തിയിട്ട വിമാനത്തിനുള്ളില്‍ എയര്‍കണ്ടീഷന്‍ സംവിധാനം പ്രവര്‍ത്തിച്ചിരുന്നില്ല. എയര്‍പോര്‍ട്ട് അധികൃതര്‍ ഇടപെട്ടതോടെ രാത്രി 9 മണിയോടെ യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റി. ബാഗേജുകള്‍ ചെക്ക് ഇന്‍ ചെയ്തതിനാല്‍ മാറ്റിയുടുക്കാന്‍ വസ്ത്രങ്ങള്‍ പോലുമില്ലാതെ യാത്രക്കാര്‍ ദുരിതത്തിലായി. കൈക്കുഞ്ഞുങ്ങളും കുട്ടികളും അടങ്ങുന്ന യാത്രക്കാര്‍ മണിക്കൂറുകളോളമാണ് കാത്തിരുന്നത്. വിമാനം ഇന്ന് വൈകിട്ടോടെ പുറപ്പെടുമെന്നാണ് വിവരം

Related News