പ്രവാസികൾ അയച്ച പ്രളയ ഫണ്ട് പോലും എവിടെയും എത്തിയില്ല, ഇനി ഒരു രാഷ്ട്രീയ പാർട്ടിക്കും നയാപൈസ കൊടുക്കില്ലെന്ന് പ്രവാസി വ്യവസായി

  • 25/02/2023




ദോഹ: സംസ്ഥാന സർക്കാരിനെതിരെ കടുത്ത വിമർശനവുമായി പ്രവാസി വ്യവസായിയും കുവൈത്തിലെ എൻ.ബി.ടി.സി മാനേജിങ് ഡയറക്ടറുമായ കെജി എബ്രഹാം. സംസ്ഥാന സർക്കാറിന്റെ നേതൃത്വത്തിൽ പ്രവാസികളിൽ നിന്നും സ്വരൂപിച്ച പ്രളയ ഫണ്ട് അർഹരിൽ എത്താതെ പോയെന്നും വിവിധ ഘട്ടങ്ങളിലായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 4 കോടി രൂപയോളം സംഭാവന നൽകിയ അദ്ദേഹം പറഞ്ഞു.

കുവൈത്തിൽ എൻ. ബി. ടി. സി. യുടെ ആസ്ഥാനത്ത് വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലാണ് കെ ജി എബ്രഹാം സർക്കാരിനെതിരെ ആഞ്ഞടിച്ചത്.

'ഇനി താൻ ഭാവിയിൽ ഒരു രാഷ്ട്രീയക്കാരനും ഒന്നും കൊടുക്കില്ല. നമ്മളെ ചൂഷണം ചെയ്യുകയാണ്. എന്റെ ദേഷ്യം പ്രകടിപ്പിക്കുകയാണ്. പ്രവാസികളില്ലെങ്കിൽ കേരളം എങ്ങനെ ജീവിക്കും? എന്നിട്ടാണ് ചൂഷണം. ഒരു വീട് അധികം ഉണ്ടെങ്കിൽ അധിക നികുതി ഏർപ്പെടുത്തുന്നു. 

എന്നിട്ട് ഇവരോനോരുരുത്തനും പിരിക്കാനും നമ്മളെ നന്നാക്കാനുമെന്നും  പറഞ്ഞിട്ട് ഇവിടെ വരുകയാ. ദിസ് ഈസ് ടൂ മച്. ഒരു വോട്ട് ഞാൻ ഇടതുപക്ഷത്തിന് ചെയ്തിട്ടുണ്ട്. ഇപ്പോൾ ഞാനൊരു മണ്ടനാക്കപ്പെട്ടു. എന്തൊരു അഹങ്കാരമാണിത്. ഗൾഫുകാരെയല്ലാതെ മറ്റാരെയും ഇവർക്ക് ഇങ്ങനെ  ചൂഷണം ചെയ്യാൻ കഴിയില്ല,'-  കെജി എബ്രഹാം പറഞ്ഞു.

Related News