ഖത്തറിൽ എട്ട് ഇന്ത്യക്കാർക്ക് വധശിക്ഷ; ഞെട്ടിക്കുന്ന നടപടിയെന്ന് ഇന്ത്യ

  • 26/10/2023



ഇന്ത്യയിലെ എട്ട് മുൻ നാവിക ഉദ്യോ​ഗസ്ഥർക്ക് ഖത്തർ കോർട്ട് ഓഫ് ഫസ്റ്റ് ഇൻസ്റ്റൻസ് വധശിക്ഷ വിധിച്ചു. ഖത്തറിൽ സ്വകാര്യസ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്ന ഇവർ ഒരു വർഷം മുമ്പാണ് ഖത്തർ ഇന്‍റലിജൻസ് കസ്റ്റഡിയിലെടുത്തത്. അൽ ദഹറ കമ്പനിയിലെ ഉദ്യോഗസ്ഥരായിരുന്ന ഇവരെ ചാരവൃത്തി ആരോപിച്ചാണ് അറസ്റ്റ് ചെയ്തിരിക്കുന്നത് എന്നാണ് മാധ്യമ ങ്ങൾ നൽകുന്ന വിവരം. ഏകാന്ത തടവിലായിരുന്നു എട്ടുപേരും. 

ഞെ‍ട്ടിക്കുന്ന നടപടിയെന്ന് ഇന്ത്യ പ്രതികരിച്ചു. ഏത് സാഹചര്യത്തിൽ എന്ത് തെളിവുകളുടെ അടിസ്ഥാനത്തിലാണ് നടപടി എന്ന് വ്യക്തമല്ലെന്നും ഖത്തറുമായി ഇക്കാര്യം സംസാരിക്കുമെന്നും വിദേശകാര്യമന്ത്രാലയം പറഞ്ഞു.
ഇവരുടെ കുടുംബങ്ങളുമായി സംസാരിക്കുന്നെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.

Related News