ഒൻപത് മേഖലകളില്‍ കൂടി വിദേശികള്‍ക്ക് വസ്തുക്കള്‍ സ്വന്തമായി വാങ്ങാനുള്ള അവസരമൊരുക്കും; പുതിയ നടപടിയുമായി ഖത്തര്‍

  • 07/10/2020

ഖത്തറില്‍ നിരവധി മേഖലകളില്‍ വിദേശികള്‍ക്ക് വസ്തുക്കള്‍ സ്വന്തമായി വാങ്ങാനുള്ള അവസരമൊരുക്കി അധികൃതർ. ഒൻപത് മേഖലകളില്‍ കൂടി വിദേശികള്‍ക്കും റസിഡന്‍റ് പെര്‍മിറ്റ് ഇല്ലാത്തവര്‍ക്കും ബിസിനസ് കോംപ്ലക്സുകളുടെയും കെട്ടിടങ്ങളുടെയും ഉടമസ്ഥാവകാശം ലഭ്യമാക്കുമെന്നാണ് പ്രഖ്യാപനം. ഇതിന് പുറമെ വിദേശ കമ്പനികള്‍ക്ക് പതിനാറ് മേഖലകളിലും സ്വന്തമായി വസ്തുക്കള്‍ വാങ്ങാമെന്നും അധികൃതർ അറിയിച്ചു. 16 സ്ഥലങ്ങളില്‍ 99 വര്‍ഷത്തേത്ത് വസ്തുക്കള്‍ ലീസിന് എടുക്കാനും സാധിക്കും. ഇതും രണ്ടും ചേരുമ്പോള്‍ 25 സ്ഥലങ്ങളില്‍ പ്രവാസികള്‍ക്ക് വസ്തു വകകള്‍ സ്വന്തമായി വാങ്ങാനാവും.

പുതിയ തീരുമാനം ഖത്തറിന്റെ റിയല്‍ എസ്റ്റേറ്റ് മേഖലയുടെ ഉത്തേജനത്തിനും ഖത്തർ വിപണിയുടെ പുരോഗതിക്കും രാജ്യത്തിന്റെ സാമ്പത്തിക വികസനത്തിന്റെ ത്വരിതപ്പെടുത്തലിനും കാരണമാകുമെന്ന് ഖത്തര്‍ നീതിന്യായ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.

Related News