പ്രസവത്തിന് പിന്നാലെ മസ്തിഷ്‌കാഘാതം; പ്രവാസി മലയാളി ഡോക്ടര്‍ മരിച്ചു

  • 10/12/2021

ദോഹ: പ്രസവത്തിന് പിന്നാലെ മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുകയായിരുന്ന മലയാളി ഡോക്ടര്‍ ദോഹയില്‍ മരിച്ചു. കണ്ണൂര്‍ തലശ്ശേരി മേനപ്പുറം സ്വദേശിയും ഖത്തറിലെ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനില്‍ റേഡിയോളജിസ്റ്റുമായ ഡോ. ഹിബ ഇസ്മയില്‍(30)ആണ് മരിച്ചത്. 

ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ റേഡിയോളജി വിഭാഗത്തില്‍ റെസിഡന്റ് ഡോക്ടറായി ജോലി ചെയ്ത് വരികയായിരുന്നു. മൂന്നാഴ്ച മുമ്പാണ് ഖത്തറില്‍ വെച്ച് ഹിബ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. കഴിഞ്ഞ ആഴ്ച തലവേദന അനുഭവപ്പെടുകയും ഗുരുതരാവസ്ഥയില്‍ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് വെന്റിലേറ്ററില്‍ കഴിയുന്നതിനിടെ വ്യാഴാഴ്ച രാത്രി അന്ത്യം സംഭവിക്കുകയായിരുന്നു. 

കണ്ണൂര്‍ തലശ്ശേരി മേനപ്പുറം സ്വദേശി ഇസ്മയിലിന്റെയും മഹ്മൂദയുടെയും മകളാണ്. കോഴിക്കോട് സ്വദേശിയും ഖത്തര്‍ ഫൗണ്ടേഷനില്‍ എഞ്ചിനീയറുമായ മുഹമ്മദ് ഷിനോയ് ആണ് ഭര്‍ത്താവ്. സഹോദരങ്ങള്‍: ഹനി ഇസ്മായില്‍(ഖത്തര്‍ നേവി), ഹന ഇസ്മായില്‍, ഹര്‍ഷ ഇസ്മായില്‍. 

Related News