തൊഴിൽ പെർമിറ്റ് ഇനി വേഗത്തിൽ: പുതിയ ഇ-സേവനങ്ങൾക്ക് തുടക്കമിട്ട് തൊഴിൽ മന്ത്രാലയം

  • 14/03/2023



ദോഹ: തൊഴിൽ പെർമിറ്റ് അപേക്ഷാ നടപടികൾ ഇനി വേഗത്തിലാക്കാൻ പുതിയ ഇ-സേവനങ്ങൾക്ക് തുടക്കമിട്ട് തൊഴിൽ മന്ത്രാലയം. പൊതുജനങ്ങൾക്കുള്ള സേവനങ്ങൾ ഡിജിറ്റലാക്കുന്നതിന്റെ ഭാഗമാണിത്. തൊഴിൽ മന്ത്രാലയത്തിന്റെ ഓഫിസുകളോ സർക്കാർ സേവന കേന്ദ്രങ്ങളോ സന്ദർശിക്കാതെ ഓൺലൈൻ മുഖേന അപേക്ഷാ നടപടികൾ പൂർത്തിയാക്കാമെന്നതാണ് നേട്ടം. നിലവിൽ എൺപതിലധികം ഇ-സേവനങ്ങളാണ് മന്ത്രാലയത്തിന്റെ കീഴിലുള്ളത്. 

പുതിയ ഇ-സേവനങ്ങൾ 

∙ തൊഴിൽ പെർമിറ്റിന് അപേക്ഷിക്കൽ, നിലവിലുള്ളത് പുതുക്കൽ, പെർമിറ്റ് റദ്ദാക്കൽ, ലേബർ റിക്രൂട്ട്‌മെന്റ് അനുമതി തേടൽ, ലേബർ റിക്രൂട്ട്‌മെന്റ് അനുമതിയുടെ കാലാവധി പുതുക്കൽ, റിക്രൂട്ട്‌മെന്റ് അനുമതിയിൽ ഭേദഗതി വരുത്തൽ എന്നിങ്ങനെ തൊഴിൽ പെർമിറ്റുമായി ബന്ധപ്പെട്ട 6 തരം അപേക്ഷാ നടപടികൾ എളുപ്പമാക്കുന്നതിനുള്ള സേവനങ്ങൾ.

നിബന്ധനകൾ 

∙ തൊഴിൽ പെർമിറ്റ് സേവനങ്ങൾക്ക് 

തൊഴിൽ പെർമിറ്റ് പുതുക്കണമെങ്കിൽ സ്‌പോൺസറുടെയും തൊഴിലാളിയുടെയും റസിഡൻസി പെർമിറ്റിന് 3 മാസത്തിൽ കുറയാത്ത കാലാവധി ഉണ്ടായിരിക്കണം. എസ്റ്റാബ്ലിഷ്‌മെന്റ് ഐഡി പ്രവർത്തനസജ്ജമായിരിക്കണം. എസ്റ്റാബ്ലിഷ്‌മെന്റിന് ഒരു തരത്തിലുമുള്ള വിലക്കുകളും ഉണ്ടാകരുത്. ബന്ധുക്കളുടെ സ്‌പോൺസർഷിപ്, ജിസിസി പൗരന്മാർ, നിക്ഷേപകർ എന്നിങ്ങനെ റസിഡൻസിയുള്ളവർക്കും സേവനം ലഭ്യമാകും. വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റുകൾ, തൊഴിലുടമയുടെ റസിഡൻസി വിവരങ്ങൾ, അപേക്ഷകന്റെ ഗുഡ് കണ്ടക്ട് സർട്ടിഫിക്കറ്റ്,  എൻജിനീയറിങ്, മെഡിക്കൽ എന്നീ മേഖലയിലുള്ളവരാണെങ്കിൽ പ്രാക്ടിസ് ചെയ്യുന്നതിന്റെ സർട്ടിഫിക്കറ്റ്, സ്‌കൂളുകളിലോ കിന്റർഗാർട്ടനുകളിലോ ജോലി ചെയ്യുന്നവരാണെങ്കിൽ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അനുമതി കത്ത് എന്നിവ ആവശ്യമാണ്.

Related News