യുപിഐ സൗകര്യമൊരുക്കി ഖത്തറിലെ കൊമേഴ്‌സ്യല്‍ ബാങ്ക്

  • 17/03/2023



ദോഹ: ഇന്ത്യയുടെ ഡിജിറ്റല്‍ പെയ്‌മെന്റ് സംവിധാനമായ യൂണിഫൈഡ് പെയ്‌മെന്റെ ഇന്റര്‍ഫെയ്‌സ്(യുപിഐ) സൗകര്യമൊരുക്കി ഖത്തറിലെ കൊമേഴ്‌സ്യല്‍ ബാങ്ക്. ഇനി മുതല്‍ നിമിഷങ്ങള്‍ക്കകം നാട്ടിലേക്ക് പണമയക്കാം.

യുപിഐ സൗകര്യമൊരുക്കുന്ന ഖത്തറിലെ ആദ്യ ബാങ്കാണ് കൊമേഴ്‌സ്യല്‍ ബാങ്ക്. ഉപഭോക്താവ് തന്റെ ഇന്ത്യന്‍ ബാങ്ക് അക്കൗണ്ടില്‍ പ്രവേശിച്ച് യുപിഐ ഐഡി ക്രിയേറ്റ് ചെയ്താല്‍ 24 മണിക്കൂറും ഈ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്. 

പണം ട്രാന്‍സ്ഫര്‍ ചെയ്യാന്‍ വ്യക്തിയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളോ ഐഎഫ്എസ്‌സി കോഡോ ആവശ്യമില്ല. യുപിഐ ഐഡി ഉപയോഗിച്ച് പണം ട്രാന്‍സ്ഫര്‍ ചെയ്യാം.

Related News