കാലാവസ്ഥ മുന്നറിയിപ്പ് ; കുവൈത്തിൽ ഇന്ന് ഇടിയോടുകൂടിയ ഒറ്റപ്പെട്ടമഴയും, മണിക്കൂറിൽ 55 കിലോമീറ്റർ വേഗതയിൽ കാറ്റും

  • 26/03/2023

കുവൈറ്റ് സിറ്റി: തെക്കുകിഴക്കൻ കാറ്റിന്റെ പ്രവർത്തനത്തോടൊപ്പവും, അതിന്റെ വേഗത മണിക്കൂറിൽ 55 കിലോമീറ്ററിൽ കൂടുതലാകാം, ചില പ്രദേശങ്ങളിൽ  ദൃശ്യപരത കുറയുകയും,  കടൽ തിരമാലകൾ 7 അടിയിലധികം ഉയരാനും സാധ്യത . ഇടിയോടുകൂടിയ ഒറ്റപ്പെട്ടമഴയും രാത്രി വരെ തുടരും. 

രാത്രിയിൽ, കാലാവസ്ഥ തണുത്തതും ഭാഗികമായി മേഘാവൃതമായിരിക്കും, മണിക്കൂറിൽ 15-45 കിലോമീറ്റർ വേഗതയിൽ നേരിയതോ മിതമായതോ ആയ തെക്കുകിഴക്കൻ കാറ്റും ഒറ്റപ്പെട്ട മഴക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു. പ്രതീക്ഷിക്കുന്ന കൂടിയ താപനില 23 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 20 ഡിഗ്രി സെൽഷ്യസുമാണ്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News