സേനയെ കുറയ്ക്കാനുള്ള തീരുമാനം; കുവൈത്തിലെ അലി അൽ സലേം എയർ ബേസ് ഒഴിവാക്കുമെന്ന് യുഎസ്

  • 26/03/2023

കുവൈത്ത് സിറ്റി: മിഡിൽ ഈസ്റ്റ് മേഖലയിൽ നിന്ന് യുഎസ് സേനയെ കുറയ്ക്കാനുള്ള തീരുമാനത്തിൽ നിന്ന് അലി അൽ സലേം എയർ ബേസ് ഒഴിവാക്കപ്പെടും. മിഡിൽ ഈസ്റ്റിലെ തന്ത്രപ്രധാനമായ പ്രാധാന്യമാണ് അലി അൽ സലേം എയർ ബേസിന് ഉള്ളത്. ഏകദേശം 2000 യുഎസ് എയർഫോഴ്സ് സൈനികരാണ് ഈ താവളത്തിലുള്ളത്. യുഎസ് എയർഫോഴ്‌സ് നമ്പർ 386-ന്റെ കമാൻഡർ കേണൽ ജോർഗ് ബുച്ച് ജൂനിയർ ആണ് ഇക്കാര്യം അറിയിച്ചത്. 

ഈ മേഖലയിലെ യുഎസ് സൈനികരുടെ എണ്ണം സാഹചര്യങ്ങൾക്കനുസരിച്ച് വ്യത്യസ്തവുമായിരുന്നു. ചൈന, റഷ്യ, ഇറാൻ എന്നിവരുമായുള്ള സങ്കീർണതകൾ തുടരുമ്പോഴും മിഡിൽ ഈസ്റ്റ് മേഖലയിൽ തുടരാൻ പ്രതിജ്ഞാബദ്ധരാണ്. വലിയ പ്രാധാന്യമാണ് മേഖലയ്ക്ക് നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ മേഖലയിൽ ശക്തമായ പങ്കാളിത്തമുണ്ട്. മുമ്പ് കുവൈത്തിനെ സഹായിച്ചതുപോലെ തന്നെ ആവശ്യസമയത്ത് മേഖലയിലെ രാജ്യങ്ങൾക്ക് എല്ലാ വിധ സഹായങ്ങളും ഉണ്ടാകുമെന്നും കേണൽ ജോർഗ് ബുച്ച് ജൂനിയർ പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News