കുവൈത്തിൽ ശക്തമായ മഴ; ആഭ്യന്തര മന്ത്രി നേരിട്ടെത്തി റോഡുകൾ സന്ദർശിച്ചു.

  • 26/03/2023

കുവൈറ്റ് സിറ്റി : രാജ്യത്തെ മഴക്കെടുതിയെ തുടർന്നുള്ള സുരക്ഷയും ഗതാഗത സാഹചര്യവും നിരീക്ഷിക്കുന്നതിനായി  പ്രഥമ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ആക്ടിംഗ് പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് തലാൽ ഖാലിദ് അൽ അഹമ്മദ് അൽ സബാഹ് നിരവധി റോഡുകൾ സന്ദർശിച്ചു.

സുരക്ഷയും ഗതാഗത വിന്യാസവും, മഴക്കെടുതികൾ നേരിടുന്നതിനുള്ള സംവിധാനവും, ഇക്കാര്യത്തിൽ സ്വീകരിച്ച ഫീൽഡ് നടപടികളും നടപ്പിലാക്കിയവരെ അദ്ദേഹം അഭിനന്ദിച്ചു. 

മഴക്കെടുതിയുടെ പ്രത്യാഘാതങ്ങൾ നേരിടുന്നതിൽ എല്ലാ സ്ഥാപനങ്ങളും മന്ത്രാലയങ്ങളും  തമ്മിലുള്ള ഉയർന്ന മനോഭാവത്തെയും ഫലവത്തായ സഹകരണത്തെയും പ്രശംസിച്ചുകൊണ്ട്, എല്ലാ മഴക്കെടുതിക്കുള്ള പ്രവർത്തനങ്ങളിലും  എത്രയും വേഗം ഇടപെടണമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News