കുവൈത്തിലെ ആറ് ചാരിറ്റബിൾ സൊസൈറ്റികൾ എംഎസ്എ സർക്കുലർ ലംഘിച്ചു

  • 29/03/2023

കുവൈത്ത് സിറ്റി: കുവൈത്ത് ചാരിറ്റബിൾ വർക്ക് സ്ഥാപനങ്ങളിൽ നിന്ന് തുർക്കിയിലേക്ക് ദുരിതാശ്വാസ പ്രതിനിധികളെ അയച്ചുകൊണ്ട് ആറ് ചാരിറ്റബിൾ സൊസൈറ്റികൾ രണ്ട് മന്ത്രാലയങ്ങളുടെ സർക്കുലർ ലംഘിച്ചുവെന്ന് ആരോപണം. വിദേശകാര്യ മന്ത്രാലയത്തെ പ്രതിനിധീകരിക്കുന്ന വികസന കാര്യങ്ങൾക്കും അന്താരാഷ്ട്ര സഹകരണത്തിനും വേണ്ടിയുള്ള വിഭാഗം ഔദ്യോഗികമായി സാമൂഹിക മന്ത്രാലയത്തെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. വിദേശകാര്യ മന്ത്രാലയവുമായി മുൻകൂർ ഏകോപനമില്ലാതെയാണ് സൊസൈറ്റികൾ ഇത്തരമൊരു പ്രവർത്തനത്തിൽ ഏർപ്പെട്ടത്.

സാമൂഹികകാര്യ മന്ത്രാലയം ഔദ്യോഗികമായി അയച്ച സർക്കുലർ ചില ചാരിറ്റി സൊസൈറ്റികൾ ലംഘിച്ചതായി വിദേശകാര്യ മന്ത്രാലയം കണ്ടെത്തി. ഈ ലംഘനങ്ങൾക്കെതിരെ ആവശ്യമായ നടപടികൾ കൈക്കൊള്ളേണ്ടതിന്റെ ആവശ്യകതയാണ് മന്ത്രാലയം ഊന്നിപ്പറയുന്നത്. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ മുന്നറിയിപ്പ് നൽകുന്നതിനായി ലംഘനം നടത്തിയ അസോസിയേഷനുകളുടെ പ്രതിനിധികളെ വ്യാഴാഴ്ച വിദേശകാര്യ മന്ത്രാലയത്തിന്റെ ആസ്ഥാനത്തേക്ക് വിളിപ്പിച്ചിട്ടുണ്ട്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News