റമദാൻ സംഭാവനകൾ; കുവൈത്തിൽ 30 നിയമ ലംഘനങ്ങൾ കണ്ടെത്തി

  • 30/03/2023

കുവൈത്ത് സിറ്റി: റമദാൻ മാസത്തിന്റെ ആദ്യ വാരത്തിൽ സംഭാവനകൾ സ്വീകരിക്കുന്നത് സംബന്ധിച്ച് നിരവധി നിയമലംഘനങ്ങൾ കണ്ടെത്തി. ക്യാഷ് സംഭാവനകൾ ശേഖരിക്കുക, ലൈസൻസില്ലാത്ത പരസ്യങ്ങൾ തുടങ്ങി ഏകദേശം 130 നിയമലംഘനങ്ങൾ ജീവകാരുണ്യ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനുള്ള ഫീൽഡ് ഇൻസ്പെക്ഷൻ ടീമുകൾ കണ്ടെത്തിയതായി സാമൂഹിക കാര്യ മന്ത്രാലയ വൃത്തങ്ങൾ സ്ഥിരീകരിച്ചു. 

വസ്ത്രങ്ങൾ ശേഖരിക്കുന്നതിനായി 110-ലധികം ബൂത്തുകൾ, അനധികൃത സംഭാവനകൾ വ്യക്തിഗതമായി സ്വീകരിക്കുക തുടങ്ങിയ വിഷയങ്ങളും നിരീക്ഷിക്കുന്നുണ്ട്. ബന്ധപ്പെട്ട അതോറിറ്റികളുടെ സഹകരണത്തോടെ കിയോസ്‌കുകൾ നീക്കം ചെയ്തു. റമദാൻ മാസത്തിൽ സംഭാവനകൾ നൽകുന്ന കാര്യത്തിൽ ഒരു ബോധവത്കരണ ക്യാമ്പയിൻ അഫയേഴ്സ് മന്ത്രാലയം ആരംഭിച്ചിട്ടുണ്ട്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News