കുവൈറ്റ് മാൻപവർ അതോറിറ്റിയിൽ എത്തിയത് തൊഴിലാളികളുടെ 37,000 പരാതികൾ

  • 30/03/2023

കുവൈത്ത് സിറ്റി: കഴിഞ്ഞ വർഷം മാൻപവർ അതോറിറ്റിയിൽ എത്തിയത് തൊഴിലാളികളുടെ 37,000 പരാതികൾ. ഒരു തൊഴിലുടമയിൽ നിന്ന് മറ്റൊന്നിലേക്കുള്ള ട്രാൻസ്ഫർ സംബന്ധിച്ചുള്ള പരാതികൾ മാത്രം ഏകദേശം 12,000 ആയി. തൊഴിലാളിയുടെയും തൊഴിലുടമയുടെയും അവകാശം ഉറപ്പുനൽകുന്ന വിധത്തിൽ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള പരിശ്രമത്തിലാണ് അതോറിറ്റി. സ്വകാര്യ മേഖലയിൽ തൊഴിലാളികളെ ട്രാൻസ്ഫർ ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ പുനഃക്രമീകരിക്കുന്നതിൻ്റെ അവസാനഘട്ടത്തലാണ് അതോറിറ്റി.

കഴിഞ്ഞ വർഷം സ്വകാര്യ മേഖലയിൽ മാത്രം നിയമ ലംഘനങ്ങൾ 30,000 ആയി ഉയർന്നുവെന്നാണ് റിപ്പോർട്ടുകൾ. ആർട്ടിക്കിൾ 18 ലംഘിക്കുന്ന സംഭവങ്ങളാണ് വലിയ തോതിൽ വർധിക്കുന്നത്. അതേ സമയം, സ്‌പോൺസറിംഗ് ഉൾപ്പെടെ വിവിധ വകുപ്പുകളിലായി സഹേൽ ആപ്പിൽ ലഭ്യമായ 26 സേവനങ്ങൾ സ്വീകരിക്കുന്നത് നിർത്താൻ ആഭ്യന്തര മന്ത്രാലയം അണ്ടർസെക്രട്ടറി ലെഫ്റ്റനന്റ് ജനറൽ അൻവർ അൽ ബർജാസ് സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയം അവലോകനം ചെയ്ത ശേഷം മാത്രമേ ഇക്കാര്യത്തിൽ തുടർ തീരുമാനം ഉണ്ടാകുകയുള്ളൂ.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News