റമദാനിലെ ചെലവ് ശമ്പളത്തിൻ്റെ രണ്ടിരട്ടി

  • 30/03/2023

കുവൈത്ത് സിറ്റി: ഒരു കുവൈത്തി കുടുംബത്തിൻ്റെ റമദാൻ മാസത്തിലെ ചെലവ് ശമ്പളത്തിൻ്റെ രണ്ടിരട്ടിയാണെന്ന് കൺസ്യൂമർ ബിഹേവിയർ കൺസൾട്ടൻ്റ് സലാഹ് അൽ ജിമാസ്. തുടർച്ചയായ വിലക്കയറ്റവും പണപ്പെരുപ്പവും കാരണം ഓരോ വർഷവും റമദാൻ ചെലവുകൾ മുൻവർഷത്തേക്കാൾ വർധിക്കുകയാണ്. കുവൈത്തി കുടുംബങ്ങൾ മിക്കവാറും ബ്രേക്ക് ഫാസ്റ്റിന് ലഘുവായ സുഹൂർ ഭക്ഷണമാണ് ഉപയോഗിക്കുന്നത്. അതു കൊണ്ട് ഭക്ഷണത്തേക്കാൾ മറ്റ് ഭൗതിക ചെലവുകളാണ് കൂടുതൽ.

റമദാൻ സമ്മാനങ്ങൾ വാങ്ങൽ, ഫർണിച്ചർ മാറ്റുക, അടുക്കള അറ്റകുറ്റപ്പണികൾ, അല്ലെങ്കിൽ പുതിയ വീട്ടുപകരണങ്ങൾ വാങ്ങൽ എന്നിങ്ങനെയുള് ചെലവുകളാണ് വരിക. റമദാനിലെ ചിലവ് പലപ്പോഴും വ്യക്തി സ്വാഭാവികമായി ചെയ്തു പോകുന്നതാണ്. തൻ്റെ പോക്കറ്റ് കാലിയാകുന്നത് ഗൃഹനാഥൻ പലപ്പോഴും തിരിച്ചറിയപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News