കുവൈത്തിൽ വ്യാപക പരിശോധന; 3 വ്യാജ സർവീസ് ഓഫീസുകൾ അടച്ചുപൂട്ടി, 20 റെസിഡൻസി നിയമലംഘകർ അറസ്റ്റിൽ

  • 30/03/2023



കുവൈത്ത് സിറ്റി: റെസിഡൻസി നിയമം ലംഘിക്കുന്നവരെയും ഭിക്ഷാടനം നടത്തുന്നവരെയും പിടികൂടുന്നതിനുള്ള പരിശോധന ക്യാമ്പയിൻ ഊർജിതം. പരിശോധനയിൽ  3 വ്യാജ സർവീസ് ഓഫീസുകൾ അ‌ടച്ചുപൂട്ടി. റെസിഡൻസി തൊഴിൽ നിയമം ലംഘിച്ച 20 പേർ പിടിയിലായി. അനധികൃതമായി ഭക്ഷണം വിറ്റ എട്ട് വാഹനങ്ങളും ഒരു യാചകനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. അഹമ്മദി ഗവർണറേറ്റ് സെക്യൂരിറ്റി ഡയറക്ടറേറ്റ് പ്രതിനിധീകരിക്കുന്ന പൊതു സുരക്ഷാ വിഭാഗം വെസ്റ്റ് അബ്ദുള്ള അൽ മുബാറക് ഏരിയയിൽ പരിശോധന നടത്തി.

എട്ട് മൊബൈൽ വാഹനങ്ങളും ഫാസ്റ്റ് ഫുഡ് വണ്ടികളും പിടിച്ചെടുക്കുകയും താമസ നിയമം ലംഘിച്ച ഒമ്പത് പ്രവാസികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇവരെ ബന്ധപ്പെട്ട അതോറിറ്റിക്ക് റഫർ ചെയ്യുകയും ചെയ്തിട്ടുണ്ട്. റെസിഡൻസി അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻ ഉദ്യോഗസ്ഥർ ഒരു വാണിജ്യ സമുച്ചയത്തിലും സുരക്ഷാ ക്യാമ്പയിൻ നടത്തി. എട്ട് നിയമലംഘകരെയാണ് അറസ്റ്റ് ചെയ്തത്. ഒളിച്ചോടിയതായി റിപ്പോർട്ട് ചെയ്തിട്ടുള്ള  അഞ്ച് പേരും പിടിയിലായതായി അധികൃതർ വിശദീകരിച്ചു.



കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News