ഗതാഗതകുരുക്ക്; കുവൈത്തിൽ 300,000 പ്രവാസികളുടെ ലൈസൻസ് റദ്ദാക്കാനൊരുങ്ങുന്നു

  • 30/03/2023


കുവൈറ്റ് സിറ്റി : കുവൈത്തിലെ ഗതാഗതക്കുരുക്കിന്റെ പ്രശ്നം എളുപ്പത്തിൽ പരിഹരിക്കാനായി  ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് തലാൽ അൽ -ഖാലെദ്, പ്രവാസി ഡ്രൈവിംഗ് ലൈസൻസുകളുടെ നില പഠിക്കാനും അതിന്റെ എല്ലാ ഡാറ്റയും അവലോകനം ചെയ്യാനും ഒരു കമ്മിറ്റി രൂപീകരിച്ചു, യൂണിവേഴ്സിറ്റി ബിരുദം ഇല്ലാത്തതും 600 ദിനാറിൽ  താഴെ ശമ്പളമുള്ളതുമായ ഏതൊരു പ്രവാസിയുടെയും ലൈസൻസിന് മന്ത്രാലയം “ബ്ലോക്ക്” ഏർപ്പെടുത്തുമെന്ന് മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക  പത്രം റിപ്പോർട്ട് ചെയ്തു. ഈ തീരുമാനം ഏകദേശം 300,000 പ്രവാസികളെ ബാധിക്കുമെന്ന് വൃത്തങ്ങൾ സൂചിപ്പിച്ചു. ഇത് മുൻകാലപ്രാബല്യത്തോടെ നടപ്പിലാക്കുമെന്നും   ഇത് പ്രാബല്യത്തിൽ വരുമ്പോൾ, അനന്തമായ ആശയക്കുഴപ്പവും അരാജകത്വവും ഉണ്ടാക്കുമെന്നും, പൗരന്മാർക്കിടയിൽ നിന്നുള്ള ബിസിനസ്സ് ഉടമകൾ സൂചിപ്പിക്കുന്നു. 


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News