സ്വകാര്യ മേഖലയിലെ മരുന്ന് വിൽപ്പന; കുവൈത്തിൽ ശനിയാഴ്ച മുതൽ ലാഭവിഹിതം അഞ്ച് ശതമാനം കുറയും

  • 31/03/2023

കുവൈത്ത് സിറ്റി: സ്വകാര്യമേഖലയിൽ വിൽക്കപ്പെടുന്ന മരുന്നുകൾ, ഫാർമസ്യൂട്ടിക്കൽ ഉത്പന്നങ്ങൾ, പോഷക സപ്ലിമെന്റുകൾ എന്നിവയുടെ വിൽപന  ലാഭവിഹിതം അഞ്ച് ശതമാനം കുറയ്ക്കാനുള്ള തീരുമാനം ശനിയാഴ്ച പ്രാബല്യത്തിൽ വരും. 45 ശതമാനത്തിന് പകരം പരമാവധി 40 ശതമാനമായി ലാഭ വിഹിതം കുറയ്ക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. 

അതേസമയം, 2023 - 24 സാമ്പത്തിക വർഷത്തിൽ കുവൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സ്പെഷ്യലൈസേഷനിലെ (കിംസ്) 1,200 പരിശീലകർക്കായി തുക അനുവദിക്കാൻ ആരോഗ്യ മന്ത്രാലയം ധനമന്ത്രാലയത്തിന് അപേക്ഷ നൽകിയിട്ടുണ്ട്. ഏഴ് മില്യണിലധികം തുകയാണ് ആവശ്യപ്പെട്ടിട്ടുള്ളത്. ജോലി തസ്തിക അനുസരിച്ച് കിംസിലെ പരിശീലകർക്കുള്ള പ്രതിഫലം പ്രതിമാസം 300 മുതൽ 500 ദിനാർ വരെ വർധിപ്പിക്കാനുള്ള തീരുമാനം അം​ഗീകരിച്ചിരുന്നു. ഇതിന് ശേഷമാണ് മന്ത്രാലയം ചെലവ് കണക്കാക്കിയത്.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News