റമദാൻ പകുതി മുതൽ കുവൈത്തിൽ കാലാവസ്ഥാ അസ്ഥിരത അനുഭവപ്പെടുമെന്ന് മുന്നറിയിപ്പ്

  • 31/03/2023

കുവൈത്ത് സിറ്റി: റമദാൻ പകുതി മുതൽ രാജ്യത്ത് കാലാവസ്ഥാ അസ്ഥിരത അനുഭവപ്പെടുമെന്ന് മുന്നറിയിപ്പ്. ഒരു സീസണിൽ നിന്ന് മറ്റൊന്നിലേക്കുള്ള മാറ്റവും സീസണുകളുടെ ഓവർലാപ്പിംഗും രാജ്യം ഇപ്പോൾ കാണുന്ന കാലാവസ്ഥ അസ്ഥിരതയ്ക്ക് കാരണമാണെന്ന് അൽ അജ്‍രി സയന്റിഫിക് സെന്റർ അറിയിച്ചു. കാറ്റ്, ഇടിമിന്നൽ തുടങ്ങിയവയ്ക്കും ഇത് കാരണമാകുന്നുണ്ട്. നിലവിലുള്ള സബ്ഖ് അൽ സരായത്ത് അൽ സരായത്ത് എന്നീ സീസണുകൾ ഏപ്രിൽ രണ്ടിന് അവസാനിക്കുന്ന അൽ ഹമീമിന്റെ സീസണുകൾക്കിടയിലുള്ള ഓവർലാപ്പാണ്. അടുത്തത് വരാനുള്ളത് ധരാൻ സീസൺ ആണ്. കാലാവസ്ഥാ വ്യതിയാനങ്ങൾക്കും കാലാവസ്ഥാ അസ്ഥിരതയ്ക്കും സാക്ഷ്യം വഹിക്കുമെന്നും സെന്റർ വ്യക്തമാക്കി.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News