കുവൈറ്റ് എയർപോർട്ട് ബിൽഡിംഗ് പ്രോജക്റ്റ്, കുവൈറ്റ് പദ്ധതികളുടെ പട്ടികയിൽ ഒന്നാമത്

  • 31/03/2023



കുവൈത്ത് സിറ്റി: കുവൈത്ത് വിപണിയിലെ ഏറ്റവും വലിയ 10 കരാർ കമ്പനികളുടെ പട്ടിക പുറത്ത് വിട്ട് മീഡ് മാ​ഗസിൻ. ഈ കമ്പനികൾ നടപ്പിലാക്കുന്ന പദ്ധതികളുടെ മൂല്യം ഏകദേശം 11.95 ബില്യൺ ഡോളറാണ്. തുർക്കി ലിമാക് ഹോൾഡിംഗ് കമ്പനിയാണ് കുവൈത്തിൽ ഏറ്റവും അധികം പണം ചെലവഴിച്ചുള്ള പദ്ധതികൾ ന‌ടപ്പാക്കുന്നത്. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ കെട്ടിട നിർമ്മാണം ഏറ്റെടുത്തിട്ടുള്ള കമ്പനി 4.97 ബില്യൺ ഡോളറിന്റെ പദ്ധതിയാണ് നടപ്പാക്കുന്നത്. 

കുവൈത്ത് ഇന്റർനാഷണൽ എയർപോർട്ട് വിപുലീകരണ പദ്ധതി ഇപ്പോഴും തുടരുകയാണ്. എയർപോർട്ട് ജോലികൾ ഈ വർഷം പൂർത്തിയാകും. ലിമാകിന് ശേഷം റാങ്കിംഗിൽ വന്ന ബാക്കിയുള്ള കരാർ കമ്പനികൾ ഏറ്റെടുത്തിട്ടുള്ള പദ്ധതികളുടെ മൂല്യത്തിൽ ഗണ്യമായ ഇടിവ് നേരിട്ടിട്ടുണ്ട്. 1.11 ബില്യൺ ഡോളറിന്റെ പദ്ധതി നടപ്പാക്കുന്ന അൽ-അഹമ്മദിയ്യ കോൺട്രാക്ടിംഗ് ആൻഡ് ട്രേഡിംഗ് കമ്പനിയാണ് രണ്ടാം സ്ഥാനത്ത് നിൽക്കുന്നത്. മുഹമ്മദ് അബ്ദുൽ മൊഹ്‌സെൻ അൽ ഖറാഫി ആൻഡ് സൺസ്, സയ്യിദ് ഹമീദ് ബെഹ്ബെഹാനി ആൻഡ് സൺസ്, യുണൈറ്റഡ് ഗൾഫ് കൺസ്ട്രക്ഷൻ കമ്പനി തുടങ്ങിയവയാണ് ആദ്യ അഞ്ചിൽ വരുന്നത്.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News