ഏപ്രിൽ മാസത്തെ ശമ്പളം ഈദിന് മുൻപായി നൽകണമെന്ന് കുവൈറ്റ് ധനമന്ത്രാലയം

  • 31/03/2023



കുവൈത്ത് സിറ്റി: സർക്കാർ ഏജൻസികൾക്ക് ഏപ്രിൽ മാസത്തെ ശമ്പളം ഈദ് കണക്കാക്കി നൽകണമെന്ന് അഭ്യർത്ഥനയുമായി കുവൈത്ത് സെൻട്രൽ ബാങ്കിനെ ധനമന്ത്രാലയം സമീപിച്ചു. ഈദ് അൽ ഫിത്തറിന്റെ വരവിനോടനുബന്ധിച്ച് 2023 ഏപ്രിൽ മാസത്തെ ശമ്പളം 18ന് നൽകണമെന്നാണ് അഭ്യർത്ഥിച്ചിട്ടുള്ളത്. ഈദ് ആഘോഷത്തിന് തൊട്ട് മുമ്പായി ആളുകൾക്ക് പ്രത്യേക ശമ്പളം ലഭിക്കുന്ന തരത്തിൽ കാര്യങ്ങൾ നീക്കണമെന്നാണ് ധനമന്ത്രാലയത്തിന്റെ ആവശ്യം. സെൻട്രൽ ബാങ്ക് അനുകൂല നിലപാടെടുത്തതായി മന്താലയവൃത്തങ്ങൾ സൂചിപ്പിച്ചു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News