മലേഷ്യൻ ഫണ്ട് കേസിൽ വിധി പുറപ്പെടുവിച്ച്‌ കുവൈറ്റ് ക്രിമിനൽ കോടതി

  • 31/03/2023



കുവൈത്ത് സിറ്റി: മലേഷ്യൻ ഫണ്ടിന്റെ കേസിൽ വിധി പുറപ്പെടുവിച്ച് ക്രിമിനൽ കോടതി. കൗൺസിലർ ഫൈസൽ അൽ ഹർബിയുടെ നേതൃത്വത്തിലുള്ള കോടതിയാണ് വിധി പുറപ്പെടുവിച്ചത്. ഒരു ഷെയ്ഖിനും പങ്കാളിക്കും രണ്ട് പ്രവാസികൾക്കും 10 വർഷം തടവും അഭിഭാഷകന് ഏഴ് വർഷത്തെ തടവുമാണ് വിധിച്ചത്. കൂടാതെ 183 മില്യൺ ദിനാർ ആകെ പിഴയും ചുമത്തിയിട്ടുണ്ട്. ഒന്നും രണ്ടും, നാലും, അഞ്ചും പ്രതികൾക്ക് 172 മറ്റ് പ്രതികൾക്ക് 11 മില്യണുമാണ് പിഴ ചുമത്തിയത്. കള്ളപ്പണം വെളുപ്പിക്കൽ പ്രവർത്തനത്തിന്റെ ഫലമായി ബാങ്കുകളിൽ പിടിച്ചെടുത്ത തുകകൾ, അവരുടെ റിട്ടേണുകളിൽ നിന്നുള്ള ആനുകൂല്യങ്ങൾ, കള്ളപ്പണം വെളുപ്പിക്കൽ കുറ്റകൃത്യത്തിന് വിധേയമായ ഫണ്ടുകൾ എന്നിവ കണ്ടുക്കെട്ടാനും വിധിയിൽ വ്യക്തമാക്കുന്നുണ്ട്.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News