തുർക്കി, സിറിയ ഭൂകമ്പം; ദുരിതാശ്വാസ അഭ്യർത്ഥനയോട് പ്രതികരിച്ച ആദ്യത്തെ 5 രാജ്യങ്ങളിൽ ഒന്നായി കുവൈത്ത്

  • 01/04/2023

കുവൈത്ത് സിറ്റി: മനുഷ്യത്വപരമായ പ്രവർത്തനങ്ങൾ നടത്തുന്നതിലുള്ള കുവൈത്തിന്റെ പരിശ്രമങ്ങൾ ലോകവേദയിൽ വീണ്ടും ചർച്ചയാകുന്നു. തുർക്കിയിലെയും സിറിയയിലെയും ഭൂകമ്പബാധിതരെ സഹായിക്കണമെന്നുള്ള ആഹ്വാനത്തോട് പ്രതികരിക്കുന്ന  മാനുഷിക പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്ന ലോകത്തിലെ ആദ്യത്തെ അഞ്ച് രാജ്യങ്ങളിലൊന്നായി കുവൈത്ത് മാറിയത് രാജ്യത്തിന്റെ രാഷ്ട്രീയ നേതൃത്വത്തിന്റെ ഈ വിഷയത്തിലുള്ള താത്പര്യത്തെ പ്രതിഫലിപ്പിക്കുന്നു. 

യുണൈറ്റഡ് നേഷൻസ് ഓഫീസ് ഫോർ ദി കോർഡിനേഷൻ ഓഫ് ഹ്യുമാനിറ്റേറിയൻ എയ്ഡ് ആണ് തുർക്കിയിലും സിറിയയിലും ഉണ്ടായ ഭൂകമ്പം ബാധിച്ചവരെ പിന്തുണയ്ക്കുന്നതിനായി ആരംഭിച്ച ദുരിതാശ്വാസ അഭ്യർത്ഥനയോട് ഏറ്റവും ആദ്യം പ്രതികരിച്ച അഞ്ച് രാജ്യങ്ങളുടെ പട്ടികയിൽ കുവൈത്തിനെ ഉൾപ്പെടുത്തിയത്. നിർണായക സമയങ്ങളിലും പ്രയാസകരമായ പ്രതിസന്ധികളിലും കുവൈത്തിന്റെ പിന്തുണ തുർക്കിക്കും സിറിയക്കും ആശ്വാസമായെന്ന് ഐക്യരാഷ്ട്രസഭയിലെയും ജനീവയിലെ മറ്റ് അന്താരാഷ്ട്ര സംഘടനകളിലെയും കുവൈത്തിന്റെ സ്ഥിരം പ്രതിനിധി, അംബാസഡർ നാസർ അൽ ഹെയ്ൻ പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News