റെസിഡൻസി നിയമലംഘകർ, യാചകർ, വഴിയോര കച്ചവടക്കാർ; കുവൈത്തിൽ 17 പ്രവാസികൾ അറസ്റ്റിൽ

  • 01/04/2023

കുവൈത്ത് സിറ്റി: രാജ്യവ്യാപകമായി പരിശോധനകൾ കടുപ്പിച്ച് അധികൃതർ. ആഭ്യന്തര മന്ത്രാലയത്തിന്റെ ക്രിമിനൽ സെക്യൂരിറ്റി സെക്ടറിനെ  പ്രതിനിധീകരിച്ച് ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ, പബ്ലിക് മോറൽസ് പ്രൊട്ടക്ഷൻ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹ്യൂമൻ ട്രാഫിക്കിംഗ്, കുവൈത്ത് മുനിസിപ്പാലിറ്റിയുടെ സഹകരണത്തോടെയാണ് സുരക്ഷാ ക്യാമ്പയിനുകൾ നടത്തിയത്. റെസിഡൻസി നിയമലംഘകർ, യാചകർ, വഴിയോര കച്ചവടക്കാർ എന്നിങ്ങനെ 17 പേർ പരിശോധനയിൽ പിടിയിലായി.

പബ്ലിക് മോറൽസ് പ്രൊട്ടക്ഷൻ ആൻഡ് കോംബാറ്റിംഗ് ഹ്യൂമൻ ട്രാഫിക്കിംഗ് ഡിപ്പാർട്ട്‌മെന്റ്, മുനിസിപ്പാലിറ്റി ഇൻസ്‌പെക്ടർമാരുടെ ഏകോപനത്തോടെ നടത്തിയ പരിശോധനയിൽ വിവിധ രാജ്യക്കാരായ ഒമ്പത് പേരെ ഭിക്ഷാടനത്തിന്റെ പേരിൽ അറസ്റ്റ് ചെയ്തു. ഒരു വ്യക്തി പ്രൈമറി സ്കൂളിന് മുന്നിൽ ഭക്ഷണവും മധുരപലഹാരങ്ങളും വിൽക്കുന്നതിന്റെ വീഡിയോ പ്രചരിക്കപ്പെട്ടതോടെ ജുവനൈൽ പ്രൊട്ടക്ഷൻ വകുപ്പ് ഉടൻ നടപടിയെടുത്തു. അറസ്റ്റ് ചെയ്തപ്പോൾ ഇയാൾ റെസിഡൻസി നിയമലംഘനം നടത്തിയെന്നും കണ്ടെത്തിയിട്ടുണ്ട്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News