കുവൈത്ത് സർവകലാശാലയിൽ ഒന്നാം നിലയിൽ നിന്ന് വീണ് വിദ്യാർത്ഥിനിക്ക് പരിക്ക്

  • 01/04/2023

കുവൈത്ത് സിറ്റി: കുവൈത്ത് സർവകലാശാലയിൽ പടിക്കെട്ടിൽ നിന്ന് വീണ വിദ്യാർത്ഥിനി അപകടനില തരണം ചെയ്തു. ഷുവൈക്ക് ക്യാമ്പസിലെ കെട്ടിടത്തിന്റെ ഒന്നാം നിലയിലെ പടിക്കെട്ടിൽ നിന്നാണ് വിദ്യാർത്ഥിനി വീണത്. വിദ്യാർത്ഥിനിയുടെ ആരോ​ഗ്യ നില ഇപ്പോൾ മെച്ചപ്പെട്ട അവസ്ഥയിലാണെന്ന് കുവൈത്ത് യൂണിവേഴ്സിറ്റി ആക്ടിംഗ് സെക്രട്ടറി ജനറലും യൂണിവേഴ്സിറ്റിയുടെ ഔദ്യോഗിക വക്താവുമായ പ്രൊഫ. ഡോ. ഫയസ് അൽ ദഫ്‍രി പറഞ്ഞു.

യൂണിവേഴ്സിറ്റി അഡ്മിനിസ്ട്രേഷൻ വിദ്യാർത്ഥിയുടെ ആരോഗ്യസ്ഥിതിയെ സൂക്ഷ്മമായി നിരീക്ഷിക്കുകയും സാധ്യമായ ഏറ്റവും മികച്ച ആരോഗ്യ പരിരക്ഷ നൽകുന്നതിന് ആരോഗ്യ മന്ത്രാലയവുമായി ഏകോപനം നടത്തുകയും ചെയ്യുന്നുണ്ട്. വീഴ്ചയുടെ കാരണങ്ങൾ കണ്ടെത്തുന്നതിനായി യൂണിവേഴ്സിറ്റി അഡ്മിനിസ്ട്രേഷൻ അന്വേഷണം നടത്തും. എത്രയും വേ​ഗം സുഖം പ്രാപിച്ച് യൂണിവേഴ്സിറ്റിയിലേക്കും പഠനത്തിലേക്കും വിദ്യാർത്ഥിനി തിരിച്ചുവരട്ടെയെന്നും അദ്ദേഹം പറഞ്ഞു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News