റോഡുകളുടെ പരിതാപകരമായ അവസ്ഥ; ഇടപ്പെട്ട് വിദേശ എംബസികൾ, കുവൈറ്റ് പൊതുമരാമത്തുമായി സഹകരിക്കുന്നു

  • 01/04/2023

കുവൈത്ത് സിറ്റി: രാജ്യത്തെ റോഡുകളുടെ പരിതാപകരമായ അവസ്ഥ പരിഹരിക്കുന്നതിന് ഇടപെടലുകളുമായി വിദേശ എംബസികൾ. അറ്റക്കുറ്റപണികൾ നടത്തുന്ന 35 അന്താരാഷ്ട്ര സർക്കാർ, സ്വകാര്യ കമ്പനികളുടെ പേരുകൾ എംബസികൾ പൊതുമരാമത്ത് മന്ത്രാലയത്തിന് സമർപ്പിച്ചിട്ടുണ്ട്. പൊതുമരാമത്ത് മന്ത്രി ഡോ. അമാനി ബൗഖ്മാസ് എംബസികളിലെ പ്രതിനിധികളുമായി മാർച്ച് മാസം ആദ്യം ഈ വിഷയം ചർച്ച ചെയ്തിരുന്നു.‌

‌തുർക്കി, ജപ്പാൻ, ചൈന, ഫ്രാൻസ്, കൊറിയ, ജർമ്മനി എന്നീ രാജ്യങ്ങളുടെ എംബസികൾ 35 പ്രമുഖ കമ്പനികളെ നാമനിർദ്ദേശം ചെയ്തു. അതേസമയം യുഎസ് എംബസി പ്രതിനിധികൾ അടിസ്ഥാന സൗകര്യ മേഖലയിൽ ആവശ്യമായ പിന്തുണയും വൈദഗ്ധ്യവും നൽകാൻ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. ഈ വിഷയത്തിനായി മന്ത്രാലയം രൂപീകരിച്ച സംഘം കമ്പനികളുമായി ആശയവിനിമയത്തിനുള്ള വഴികൾ തുറന്നു കഴിഞ്ഞു. വീഡിയോ കോൺഫറൻസ് മീറ്റിംഗുകളിലൂടെയോ ആ കമ്പനികളുടെ പ്രതിനിധികളുമായുള്ള നേരിട്ടുള്ള ചർച്ചകളിലൂടെ രണ്ടാഴ്ചയ്ക്കുള്ളിൽ ഇക്കാര്യത്തിൽ വ്യക്തമായ തീരുമാനം ഉണ്ടാകുമെന്ന് വൃത്തങ്ങൾ വ്യക്തമാക്കി.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News