മാർബർഗ് വൈറസ്; ടാൻസാനിയ, ഗിനിയ എന്നീ ആഫിക്കൻ രാജ്യങ്ങളിലേക്ക്​ യാത്ര ചെയ്യരുതന്ന് കുവൈറ്റ് ആരോഗ്യമന്ത്രാലയം

  • 01/04/2023

കുവൈറ്റ് സിറ്റി : റിപ്പബ്ലിക് ഓഫ് ഇക്വറ്റോറിയൽ ഗിനിയയിലെയും യുണൈറ്റഡ് റിപ്പബ്ലിക് ഓഫ് ടാൻസാനിയയിലും  "മാർബർഗ്" വൈറസ് രോഗം പൊട്ടിപ്പുറപ്പെട്ടത് ആരോഗ്യ അധികാരികൾ പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തിൽ ഈ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിക്കണമെന്ന് കുവൈറ്റ് ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നൽകി.

ആ രാജ്യങ്ങളിലും അയൽ രാജ്യങ്ങളിലും താമസിക്കുന്ന കുവൈറ്റ് പൗരന്മാർ അണുബാധ പകരാനുള്ള സാധ്യത കുറയ്ക്കുന്നതിന് പ്രാദേശിക ആരോഗ്യ അധികാരികൾ നൽകുന്ന പ്രതിരോധ നടപടികൾ പാലിക്കണമെന്നും ആ രാജ്യങ്ങളിലെ ആരോഗ്യ അധികാരികൾ പ്രഖ്യാപിച്ച ആവശ്യമായ പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്നും ശുപാർശ ചെയ്യുന്നു. 

പിടിപ്പെടുന്നവരിൽ 60മുതൽ 80 ശതമാനം പേർക്കുവരെ മരണം സംഭവിക്കാൻ സാധ്യതയുള്ള മാർബർഗ് എബോള ഉൾപ്പെടു​ന്ന ഫിലോവൈറസ്​ കുടുംബത്തിലെ അംഗമാണ്. വവ്വാലിൽ നിന്നാണു മനുഷ്യരിലേക്ക്​ രോഗം പകരുന്നത്. മനുഷ്യരിലെത്തിയാൽ രക്തം, മറ്റു ശരീര ദ്രവങ്ങൾ എന്നിവയിലൂടെ മറ്റുള്ളവരിലേക്കും പടർന്നു പിടിക്കും. 

വൈറസ് ശരീരത്തിലെത്തി മൂന്ന് മുതല്‍ ഒമ്പത് ദിവസത്തിനുള്ളിലാണ് രോഗബാധ പ്രകടമാകുന്നത്. മലമ്പനി, മഞ്ഞപ്പനി, സന്നിപാതജ്വരം തുടങ്ങിയ രോഗങ്ങളുടെ സമാന ലക്ഷണങ്ങളാണ് ആദ്യമുണ്ടാകുന്നതെന്നതിനാല്‍ മാര്‍ബര്‍ഗ് രോഗം പ്രാഥമിക അവസ്ഥയില്‍ കണ്ടെത്താനാകുന്നില്ല. 

ഗൾഫ് സെന്റർ ഫോർ ഡിസീസ് പ്രിവൻഷൻ ആൻഡ് കൺട്രോൾ, ടാൻസാനിയ, ഗിനിയ എന്നീ ആഫിക്കൻ രാജ്യങ്ങളിലേക്ക്​ രോഗം നിയന്ത്രണവിധേയമാണെന്ന് പ്രഖ്യാപിക്കുന്നതുവരെയും  യാത്ര തൽക്കാലം ഒഴിവാക്കാനും, അവിടുത്തെ സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണെന്നും അറിയിച്ചു. 


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News