ടാക്സി ഡ്രൈവറും ക്ലീനറും ചേർന്നു നടത്തിയ ​ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്റ് നടത്തിയിരുന്ന കുവൈത്തിലെ വ്യാജ ഓഫീസ് പൂട്ടിച്ചു

  • 01/04/2023

കുവൈത്ത് സിറ്റി: ​ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്റ് ഓഫീസുകളിൽ റെയ്ഡ് നടത്തി ആഭ്യന്തര മന്ത്രാലയം. രണ്ട് പേർ നടത്തുന്ന ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള ഒരു വ്യാജ ഓഫീസ് റെസിഡൻസ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻ ജനറൽ ഡിപ്പാർട്ട്മെന്റ് പൂട്ടിച്ചതായി ആഭ്യന്തര മന്ത്രാലയത്തിലെ സെക്യൂരിറ്റി മീഡിയ ഡിപ്പാർട്ട്മെന്റ് അറിയിച്ചു. ഒരു ടാക്സി ഡ്രൈവറും ക്ലീനറും ചേർന്നാണ് ഓഫീസ് നടത്തിയിരുന്നത്. സ്പോൺസറിൽ നിന്ന് ​ഗാർഹിക തൊഴിലാളിയെ രക്ഷപ്പെടാനും മണിക്കൂർ അടിസ്ഥാനത്തിൽ ജോലി കണ്ടെത്താൻ സഹായിക്കുകയുമാണ് ഇവർ ചെയ്തിരുന്നത്. രണ്ടുപേരും വിസ കച്ചവടവും നടത്തിയിരുന്നതായി അധികൃതർ വ്യക്തമാക്കി.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News