കുവൈത്തിലെ തൊഴിൽ മേഖലയിൽ 8.2 ശതമാനത്തിന്റെ വർധന; പ്രവാസികളുടെ ശരാശരി ശമ്പളം 338 ദിനാർ

  • 02/04/2023

കുവൈത്ത് സിറ്റി: രാജ്യത്തെ ലേബർ ഫോഴ്സിൽ 8.2 ശതമാനത്തിന്റെ വർധനയുണ്ടായതായി കണക്കുകൾ. 2022 അവസാനത്തോടെ സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ബ്യൂറോ (സിഎസ്ബി) പുറത്തിറക്കിയ കണക്കിൽ കുവൈത്തിലെ ലേബർ ഫോഴ്സിൽ 8.2 ശതമാനത്തിന്റെ വർധനയുണ്ടാവുകയും 2.037 മില്യൺ ജീവനക്കാരിൽ എത്തുകയും ചെയ്തിട്ടുണ്ട്. ​ഗാർഹിക തൊഴിലാളികളെ കൂട്ടാതെയുള്ള കണക്കാണിത്. ഏകദേശം 753,000 തൊഴിലാളികളുള്ള ഗാർഹിക തൊഴിൽ മേഖല കൂടി ചേർത്താൽ ആകെ 2.79 മില്യൺ തൊഴിലാളികൾ കണക്കുകൾ എത്തും.

കുവൈത്തിലെ മൊത്തം തൊഴിൽ ശക്തിയുടെ 27 ശതമാനവും ​ഗാർഹിക തൊഴിലാളികളാണ്. പൊതു-സ്വകാര്യ മേഖലകളിലെ കുവൈത്തികളുടെ പ്രതിമാസ ശരാശരി വേതനം 1,493 കുവൈത്തി ദിനാർ ആണ്. കുവൈത്തികളല്ലാത്തവർക്ക് 338 കെഡി ആണ്. ഈ കണക്കിൽ ​ഗാർഹിക തൊഴിലാളികളെ ഉൾപ്പെടുത്തിയിട്ടില്ല. ​ഗാർഹിക തൊഴിൽ മേഖല കൂടി പരിഗണിക്കുകയാണെങ്കിൽ കുവൈത്ത് ഇതര വേതന നിരക്കുകളിൽ കാര്യമായ ഇടിവ് വരുത്തും. 

കൂടാതെ സ്വകാര്യ മേഖലയിലെ കുവൈത്ത് ജീവനക്കാർക്കുള്ള സർക്കാർ സഹായ വിഹിതവും ഉൾപ്പെടുത്തിയിട്ടില്ല. സിഎസ്‍ബി കണക്കുപ്രകാരം കുവൈത്തിലെ മൊത്തം പ്രവാസി തൊഴിലാളികളിൽ ഏകദേശം നാലിലൊന്ന് പേരും ​ഗാർഹിക തൊഴിലാളികളാണ്. കഴിഞ്ഞ വർഷത്തെ കണക്കിൽ നിന്ന് 26.9 ശതമാനത്തിന്റെ വർധനയാണ് വന്നിട്ടുള്ളത്. ​ഗാർഹിക തൊഴിൽ മേഖലയിൽ 347,000 പുരുഷന്മാരും 406,000 സ്ത്രീകളും ജോലി ചെയ്യുന്നുണ്ട്. രണ്ട് വിഭാ​ഗത്തിലും ഇന്ത്യക്കാർ തന്നെയാണ് കൂടുതൽ. ആകെ ​ഗാർഹിക തൊഴിലാളികളിൽ 44.8 ശതമാനവും ഇന്ത്യക്കാരാണ്. 26.6 ശതമാനവുമായി ഫിലിപ്പിയൻസ് ആണ് രണ്ടാം സ്ഥാനത്ത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News