16,000 കുവൈറ്റ് പ്രവാസികളുടെ വർക്ക് പെർമിറ്റ് പുതുക്കുന്നത് സസ്പെൻഡ് ചെയ്തു

  • 02/04/2023

കുവൈത്ത് സിറ്റി: അടിസ്ഥാന സൗകര്യ വികസന പദ്ധതികളിലെ പിഴവുകൾ ഒഴിവാക്കുന്നതിനായി കുവൈത്തിലെ  എഞ്ചിനീയേഴ്‌സ് സൊസൈറ്റി ഒരു പുതിയ പദ്ധതി ബന്ധപ്പെട്ട അതോറിറ്റികൾക്ക് സമർപ്പിച്ചു. പിഴവുകൾ ഒഴിവാക്കാൻ നിർമാണം, അടിസ്ഥാന സൗകര്യം, എഞ്ചിനീയറിംഗ് മേഖലകളിലെ തൊഴിലാളികൾക്ക് അംഗീകാരം നൽകുന്നതിന് സംവിധാനം കൊണ്ട് വരണമെന്നാണ് നിർദേശം. ഈ മേഖലയിലെ അനുഭവപരിചയമില്ലാത്ത തൊഴിലാളികളുടെ പ്രശ്‌നം പരിഹരിക്കാനും പദ്ധതി ലക്ഷ്യമിടുന്നു.

സിവിൽ ഇൻഫർമേഷൻ അതോറിറ്റി പുറത്തുവിട്ട കണക്കുകൾ പ്രകാരം, നിർമ്മാണ മേഖലയിൽ ജോലി ചെയ്യുന്ന 319,000 പ്രവാസികളിൽ ഭൂരിഭാഗവും ഏഷ്യക്കാരാണ് . 22,234 തൊഴിലാളികൾ നാച്ചുറൽ സയൻസിലും എഞ്ചിനീയറിംഗിലും വൈദഗ്ദ്ധ്യം നേടിയവരാണ്. അതേസമയം, ഏകദേശം 16,250 പ്രവാസികൾ ഉള്ള ഫിനാൻഷ്യൽ, ബാങ്കിംഗ്, അക്കൗണ്ടിംഗ് മേഖലകളിലെ തൊഴിലാളികളുടെ യോഗ്യതകളും മാൻപവർ അതോറിറ്റി പരിശോധിക്കാൻ തുടങ്ങിയിട്ടുണ്ട്.

അവരുടെ അക്കാദമിക് സർട്ടിഫിക്കറ്റുകളുടെ സാധുതയും തൊഴിൽ തസ്തികയുമായി പൊരുത്തപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നത് വരെ അവരുടെ വർക്ക് പെർമിറ്റുകൾ പുതുക്കുന്നത് അതോറിറ്റി തടഞ്ഞിട്ടുണ്ട്. ഈ വർഷം ആദ്യ പാദത്തിൽ മാൻപവർ അതോറിറ്റിയിൽ രജിസ്റ്റർ ചെയ്ത കുവൈത്തി തൊഴിലന്വേഷകരിൽ 76.3 ശതമാനം പേരും സ്വകാര്യ മേഖലയിൽ ജോലി ചെയ്യാനുള്ള ആഗ്രഹം പ്രകടിപ്പിച്ചതായി റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News