അരിഫ്ജാൻ ക്യാമ്പിലെ യുഎസ് സൈനികർക്കൊപ്പം ഇഫ്താർ വിരുന്ന്; മതമൈത്രിയുടെ സന്തോഷക്കാഴ്ച

  • 02/04/2023

കുവൈത്ത് സിറ്റി: മതമൈത്രിയുടെ ഏറ്റവും മികച്ച മാതൃകയായി അരിഫ്ജാൻ ക്യാമ്പിലെ ഇഫ്താർ വിരുന്ന്. വിവിധ മതത്തിൽ വിശ്വസിക്കുന്നവർ ഒരു മേശയ്ക്ക് ചുറ്റുമിരുന്ന് നോമ്പ് തുറന്നത് സന്തോഷക്കാഴ്ചയായി. മഗ്‌രിബ് പ്രാർത്ഥനയ്ക്ക് തൊട്ടുമുമ്പ് 5:30 ന് തന്നെ അമേരിക്കൻ സൈനികർ ഇഫ്താർ മേശ തയ്യാറാക്കി എല്ലാ സംവിധാനങ്ങളും ഒരുക്കിയിരുന്നു. കുവൈത്തിൽ മതങ്ങൾക്കിടയിലുള്ള സ്‌നേഹവും സഹിഷ്ണുതയും പ്രതിഫലിപ്പിക്കുന്ന തരത്തിൽ മുസ്ലീങ്ങളും ക്രിസ്ത്യാനികളും ജൂത വിശ്വാസികളുമെല്ലാം ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചു. കുവൈത്തിലെ ക്യാമ്പിലുള്ള നിരവധി യുഎസ് സൈനിക ഉദ്യോഗസ്ഥർ പ്രശംസിച്ചു. ഒപ്പം ക്യാമ്പിൽ ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്യുന്നവരുടെ എണ്ണം കൂടുകയാണെന്നും അവർ പറഞ്ഞു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News