മാഹി പെരിങ്ങാടി സ്വദേശി കുവൈത്തിൽ നിര്യാതനായി

  • 02/04/2023

കുവൈറ്റ് സിറ്റി: ഒരു മാസത്തോളമായി രോഗബാധിതനായി അമീരി ഹോസ്പിറ്റലിൽ വെൻറിലേറ്ററിലായിരുന്ന  കുവൈത്ത് കേരള ഇസ്ലാഹീ കേന്ദ്ര എക്സിക്യൂട്ടീവ് ഭാരവാഹിയും , ഫർവാനിയ യൂണിറ്റ്  പ്രസിഡന്റുമായ  മാഹി പെരിങ്ങാടി സ്വദേശി അബ്ദുസ്സലാം കെ.കെ. മരണമടഞ്ഞു.

പെരിങ്ങാടി സ്വദേശി പി പി ഇസ്മായിലിൻറെയും കുഞ്ഞലുവിന്റെയും മകനാണ് അബ്ദുസ്സലാം. ഭാര്യ റുക്സാന ,മക്കൾ : സഹൽ , ഖദീജ , ആമിന, സഹോദരങ്ങൾ : മൂനാം ,  നദീം , നസീം , സഹോദരിമാർ നബീല ,നജ്‌ല .എന്നിവരാണ്. 

ഇന്ന് രാത്രി തറാവീഹ് നമസ്കാരത്തിന് ശേഷം സുലൈബിക്കാത്ത്  മസ്ജിദ് അൽ ഗാനിയത്തിൽ വെച്ച് മയ്യത്ത് നമസ്കാരമുണ്ടാകുമെന്നും ശേഷം മയ്യത്ത് കുവൈത്തിലെ സുലൈബിക്കാത്ത് സമശാനത്തിൽ മറമാടുന്നതാണെന്നുംകുതവെത്ത് കേരള ഇസ്ലാഹീ സെൻറർ ഭാരവാഹികൾ അറിയിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News