കുവൈത്തിൽ സെലക്ടീവ് ടാക്സ് ചുമത്താനുള്ള നടപടിക്രമങ്ങൾ തയാറായി

  • 02/04/2023

കുവൈത്ത് സിറ്റി: മൂല്യവർധിത നികുതിക്ക് (വാറ്റ്) പകരം സെലക്ടീവ് ടാക്സ് ചുമത്താനുള്ള എക്സിക്യൂട്ടീവ് നടപടിക്രമങ്ങൾ ധനമന്ത്രാലയത്തിൽ തയ്യാറായിക്കഴിഞ്ഞുവെന്ന് മുതിർന്ന സർക്കാർ വൃത്തങ്ങൾ അറിയിച്ചു.വാറ്റ് ചുമത്താനുള്ള ഓപ്ഷൻ ഒഴിവാക്കിക്കൊണ്ട് നികുതി പിരിവിന്റെ ആദ്യ ചോയിസായി  സെലക്ടീവ് ടാക്സ് മാറും. പ്രധാന വ്യാവസായിക രാജ്യങ്ങളിൽ പോലും പണപ്പെരുപ്പത്തെക്കുറിച്ചുള്ള വർദ്ധിച്ചുവരുന്ന ഭയം മൂലമാണ് വാറ്റ് ഒഴിവാക്കപ്പെട്ടത്. അതിന്റെ ഫലങ്ങൾ കുവൈത്തിലും മേഖലയിലും പ്രതിഫലിക്കുന്നുണ്ട്.

ഈ സമയത്ത് അത്തരമൊരു നികുതി സംവിധാനവുമായി മുന്നോട്ട് പോകുന്നത് വിലവർധനവ് രൂക്ഷമാക്കാൻ കാരണമാകും. മാത്രമല്ല ഉപഭോക്താവിന് അതിന്റെ ഭാരം താങ്ങാൻ കഴിയാത്ത അവസ്ഥയുമുണ്ടാകും. സെലക്ടീവ് ചുമത്തുന്ന ഇനങ്ങളിൽ പുകയിലയും അതിന്റെ ഡെറിവേറ്റീവുകളും കാർബണേറ്റഡ് പാനീയങ്ങളും ഉൾപ്പെടുന്നു. കൂടാതെ വാച്ച്, ആഭരണങ്ങൾ, വിലയേറിയ കല്ലുകൾ, ആഡംബര കാറുകൾ, യാച്ചുകൾ തുടങ്ങിയ വിലകൂടിയ വസ്തുക്കൾക്കാണ് നികുതി ചുമത്തപ്പെടുക. ഏകദേശം 10 ​​ശതമാനം മുതൽ 25 ശതമാനം വരെയാണ് നിർദ്ദിഷ്ട നികുതിയുടെ മൂല്യം. പ്രതിവർഷം 500 മില്യൺ ദിനാർ സെലക്ടീവ് ടാക്സ് ഏർപ്പെടുത്തുന്നതിലൂടെ സർക്കാരിലേക്ക് വരുമെന്നാണ് പ്രതീ​​ക്ഷ. ആഡംബരവസ്തുക്കളെ കൂടുതൽ ലക്ഷ്യമിടുന്നതിനാൽ ഇടത്തരക്കാരെ ഇത് ബാധിക്കുകയുമില്ല.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News