കുവൈത്തിലെ ക്യാൻസർ രോ​ഗമുക്തി നിരക്ക് 60 ശതമാനം കടന്നു

  • 03/04/2023

കുവൈത്ത് സിറ്റി: കുവൈത്തിലെ ക്യാൻസർ രോ​ഗമുക്തി നിരക്ക് 60 ശതമാനം കടന്നു. ഓങ്കോളജി കൺസൾട്ടന്റ് ഡോ. ഖാലിദ് അൽ സലാഹ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. കൗൺസിലിംഗ് റൂമുകൾ വർധിപ്പിക്കേണ്ടതിന്റെ പ്രാധാന്യം ഡോ. അൽ സലാഹ് ഊന്നിപ്പറഞ്ഞു.  അവ വർധിപ്പിക്കുന്നത് വിദേശത്തേക്ക് ചികിത്സയ്ക്കായി അയക്കുന്ന കേസുകൾ കുറയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ചില മരുന്നുകൾ ലഭ്യമല്ലാത്തതിനാൽ കഴിഞ്ഞ വർഷം ക്യാൻസർ രോ​ഗികൾക്ക് ചില ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വന്നിരുന്നു. വിദേശത്ത് നിന്ന് മരുന്ന് ഇറക്കുമതി ചെയ്താണ് ഈ പ്രതിസന്ധി ആരോ​ഗ്യ മന്ത്രാലയം പരിഹരിച്ചത്. കുവൈത്ത് ക്യാൻസർ കൺട്രോൾ സെന്ററുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള കേന്ദ്രങ്ങളിൽ ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കാനാണ് പരിശ്രമം നടക്കുന്നത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News